പ്രതീക്ഷ, കടലോളം..; ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിക്കും; മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനുള്ള ഒരുക്കത്തിൽ
ചെറുവത്തൂർ∙ യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകൾക്കുള്ള മൺസൂൺ കാല ട്രോളിങ് നിരോധനം 31ബുധനാഴ്ച അർധരാത്രി അവസാനിക്കും. വല നിറയെ പ്രതീക്ഷകളുമായി ജില്ലയിലെ മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച രാവിലെ ബോട്ടുകളുമായി കടലിൽ ഇറങ്ങാനുള്ള ഒരുക്കത്തിലാണ്.നെയ്തുതീർത്ത സ്വപ്നങ്ങൾ മനസിലൊതുക്കി ഇവർ കടലിലേക്കിറങ്ങുമ്പോൾ കടലമ്മ

ചെറുവത്തൂർ∙ യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകൾക്കുള്ള മൺസൂൺ കാല ട്രോളിങ് നിരോധനം 31ബുധനാഴ്ച അർധരാത്രി അവസാനിക്കും. വല നിറയെ പ്രതീക്ഷകളുമായി ജില്ലയിലെ മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച രാവിലെ ബോട്ടുകളുമായി കടലിൽ ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. നെയ്തുതീർത്ത സ്വപ്നങ്ങൾ മനസിലൊതുക്കി ഇവർ കടലിലേക്കിറങ്ങുമ്പോൾ കടലമ്മ ചതിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് ജില്ലയിലെ തീരദേശം. ഈ പ്രാവശ്യം ധാരാളമായി മഴ ലഭിച്ചതിനാൽ ചാകരക്കോളുണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെമ്മീനാണ് ബോട്ടുകാർ പ്രധാനമായും പ്രതീക്ഷിക്കുന്നത്.
ഏതാനും ദിവസം മുൻപ് വള്ളങ്ങൾക്ക് ധാരാളമായി ചെമ്മീൻ ലഭിച്ചത് ബോട്ട് തൊഴിലാളികളുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ഇവിടെ ബോട്ടിൽ മീൻപിടിത്തത്തിന് പോകാറുണ്ട്. ട്രോളിങ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്ക് പോയ തൊഴിലാളികൾ തിരിച്ചെത്തിത്തുടങ്ങി. 200 ഓളം യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകളാണ് ജില്ലയിൽ ഉള്ളത്. ഇവയിൽ ഭൂരിഭാഗം ബോട്ടുകളും മടക്കര മീൻപിടിത്ത തുറമുഖം, നീലേശ്വരം തൈക്കടപ്പുറം മത്സ്യബന്ധന കേന്ദ്രം എന്നിവ കേന്ദ്രീകരിച്ചാണ് മീൻപിടിക്കുന്നത്.
കാസർകോട്, മഞ്ചേശ്വരം തുടങ്ങിയ തുറമുഖങ്ങൾ കേന്ദ്രമാക്കിയും ബോട്ടുകൾ കടലിലിറങ്ങുന്നുണ്ട്. ബോട്ടിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പുറമേ നാലിരട്ടിയോളം അനുബന്ധ തൊഴിലാളികളും ഈ രംഗത്തുണ്ട്. ബോട്ടുകൾ എല്ലാം കടലിലിറങ്ങുന്നതോടെ മീൻപിടിത്ത തുറമുഖങ്ങളും, മത്സ്യബന്ധന കേന്ദ്രങ്ങളും സജീവമാകും. ഇതോടെ കുത്തനെ ഉയർന്നു നിൽക്കുന്ന മീൻവില കുറയുമെന്നാണ് പ്രതീക്ഷ. കടൽതീരത്തോട് അടുത്തുള്ള ബോട്ടുകളുടെ മീൻപിടിത്തവും, ചെറുമീനുകളെ പിടിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.