വലിയപറമ്പിൽ കരയിലേക്ക് പാഞ്ഞടുക്കുന്ന കടൽ; ജനം ഭീതിയിൽ
തൃക്കരിപ്പൂർ ∙ കടലോര പഞ്ചായത്തായ വലിയപറമ്പിൽ കടലാക്രമണം രൂക്ഷമായി. ഇന്നലെ പഞ്ചായത്തിന്റെ മാവിലാക്കടപ്പുറം മേഖലയിൽ 11, 12, 13 എന്നീ വാർഡുകളിൽ വിവിധ ദിക്കുകളിലായി കടൽ കര കവർന്നെടുത്തു. തെങ്ങുകൾ കടപുഴകി. കടലോരത്ത് താമസിക്കുന്ന കുടുംബങ്ങളെ ഭീതിപ്പെടുത്തും വിധമാണ് കടലാക്രമണം. ഓരോ തവണയും കരയിലേക്ക്

തൃക്കരിപ്പൂർ ∙ കടലോര പഞ്ചായത്തായ വലിയപറമ്പിൽ കടലാക്രമണം രൂക്ഷമായി. ഇന്നലെ പഞ്ചായത്തിന്റെ മാവിലാക്കടപ്പുറം മേഖലയിൽ 11, 12, 13 എന്നീ വാർഡുകളിൽ വിവിധ ദിക്കുകളിലായി കടൽ കര കവർന്നെടുത്തു. തെങ്ങുകൾ കടപുഴകി. കടലോരത്ത് താമസിക്കുന്ന കുടുംബങ്ങളെ ഭീതിപ്പെടുത്തും വിധമാണ് കടലാക്രമണം. ഓരോ തവണയും കരയിലേക്ക് പാഞ്ഞടുക്കുന്ന കടൽ, കര കവർന്നു തിരിച്ചു പോകുകയാണ്. ഇന്നലെ രാവിലെയോടെ മാവിലാക്കടപ്പുറം ഭാഗത്ത് തീരദേശ പാതയ്ക്കായി ഇട്ട അതിരുകല്ലിനു മേൽ കടലെത്തി. ഈ തീരത്ത് താമസിക്കുന്ന കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നതാണിത്. പുലിമുട്ട് ഭാഗത്തെ സമ്മർദമാണ് ഇവിടുത്തെ കടലേറ്റമുണ്ടാക്കിയത്. വൈകിട്ടും കടൽ സമ്മർദം തുടരുകയാണ്.
വലിയപറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരമായ നിലയിൽ തീരശോഷണം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയും പരിഹാരം ആവശ്യപ്പെട്ടും കഴിഞ്ഞ ആഴ്ച പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. പരാതി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തുന്നതിനിടയിലാണ് കടലാക്രമണം ശക്തിപ്പെട്ടത്. 20 കിലോ മീറ്ററിലധികം കടൽത്തീരമുള്ള പഞ്ചായത്താണിത്. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, വൈസ് പ്രസിഡന്റ് പി.ശ്യാമള, സ്ഥിരം സമിതി അധ്യക്ഷൻ ഖാദർ പാണ്ട്യാല, പഞ്ചായത്ത് അംഗം എം.അബ്ദുൽ സലാം തുടങ്ങിയവരുടെ നേതൃത്വത്തിൽ കടലാക്രമണ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.