കുഞ്ഞിക്കൃഷ്ണന്റെ ചായക്കടയിൽ ഉണ്ണിരാജ് സപ്ലയർ; ഒറ്റദിവസം വരവ് 10,000 രൂപ
കാഞ്ഞങ്ങാട് ∙ സിനിമാതാരങ്ങളായ പി.പി.കുഞ്ഞിക്കൃഷ്ണൻ ഒരുനിമിഷം ചായക്കടക്കാരനായി. ഉണ്ണിരാജ് ചെറുവത്തൂർ സപ്ലയറും. വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ തുടങ്ങിയ സ്നേഹ ചായക്കട ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഇരുവരും ചായക്കടക്കാരനും സപ്ലയറുമായത്. ചായയും പലഹാരവും കഴിച്ച്

കാഞ്ഞങ്ങാട് ∙ സിനിമാതാരങ്ങളായ പി.പി.കുഞ്ഞിക്കൃഷ്ണൻ ഒരുനിമിഷം ചായക്കടക്കാരനായി. ഉണ്ണിരാജ് ചെറുവത്തൂർ സപ്ലയറും. വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ തുടങ്ങിയ സ്നേഹ ചായക്കട ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഇരുവരും ചായക്കടക്കാരനും സപ്ലയറുമായത്. ചായയും പലഹാരവും കഴിച്ച് ആളുകൾക്ക് ഇഷ്ടമുള്ള തുക ഇവിടെയുള്ള ബോക്സിൽ നിക്ഷേപിക്കാം. ഈ തുക വയനാട് പുനരധിവാസത്തിനായി കൈമാറും.
ഇന്നലെ മാത്രം 10,000 രൂപയുടെ ചായയും പലഹാരവും വിറ്റുപോയി. ഈ മാസം 11 വരെയാണ് ചായക്കട പ്രവർത്തിക്കുക. രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് ചായക്കടയുടെ പ്രവർത്തനം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, ഹരിത നാലാപ്പാടം, ബ്ലോക്ക് ഉപഭാരവാഹികളായ യതിഷ് വാരിക്കാട്ട്, ഡോ. എ.ആർ.ആര്യ, ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് എന്നിവർ പ്രസംഗിച്ചു.