കവ്വായിക്കായലിൽ ടൂറിസം വികസന പദ്ധതികൾ
തൃക്കരിപ്പൂർ ∙ കേരളത്തിൽ വിശുദ്ധിയുടെ കായലെന്നു അടയാളപ്പെടുത്തിയ കവ്വായി കായലിന്റെ പ്രകൃതി ഭംഗിയും കായൽ വിഭവങ്ങളും ഉപയോഗപ്പെടുത്തി വിനോദ സഞ്ചാരരംഗം പരിപോഷിപ്പിക്കാൻ ടൂറിസം വകുപ്പും തൃക്കരിപ്പൂർ പഞ്ചായത്തും. ഉടുമ്പുന്തല–മാടക്കാൽ മേഖലയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനു പഞ്ചായത്ത് തയാറെടുത്തു.

തൃക്കരിപ്പൂർ ∙ കേരളത്തിൽ വിശുദ്ധിയുടെ കായലെന്നു അടയാളപ്പെടുത്തിയ കവ്വായി കായലിന്റെ പ്രകൃതി ഭംഗിയും കായൽ വിഭവങ്ങളും ഉപയോഗപ്പെടുത്തി വിനോദ സഞ്ചാരരംഗം പരിപോഷിപ്പിക്കാൻ ടൂറിസം വകുപ്പും തൃക്കരിപ്പൂർ പഞ്ചായത്തും. ഉടുമ്പുന്തല–മാടക്കാൽ മേഖലയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനു പഞ്ചായത്ത് തയാറെടുത്തു. മുന്നോടിയായി ഡിപിആർ തയാറാക്കുന്നതിനു നടപടി ആരംഭിച്ചു.
ഡിപിആർ തയാറാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർ സ്ഥല പരിശോധന നടത്തി. പദ്ധതി നടപ്പാക്കുന്നതിനു കവ്വായി കായലോരത്തെ ഉടുമ്പുന്തല, ആയിറ്റി എന്നീ പ്രദേശങ്ങളാണ് പഞ്ചായത്ത് ലക്ഷ്യമിട്ടത്. ആദ്യഘട്ടത്തിൽ ഉടുമ്പുന്തലയിൽ ആരംഭിക്കും. മനോഹര തീരമാണിത്. ഉടുമ്പുന്തല–മാടക്കാൽ പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന മാടക്കാൽ ബണ്ട് പരിസരം കേന്ദ്രീകരിച്ചു പദ്ധതി ആരംഭിക്കുന്നതിനാണ് ആലോചന പൂർത്തിയാക്കിയത്. ഇതനുസരിച്ചാണ് ഡിപിആർ തയാറാക്കുക. നിലവിൽ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ കയാക്കിങും മറ്റു സൗകര്യങ്ങളും ഉടുമ്പുന്തല–മാടക്കാൽ ഭാഗത്തുണ്ട്.
പദ്ധതിക്കു വേണ്ടി ടൂറിസം വകുപ്പ് 60 ശതമാനവും പഞ്ചായത്ത് 40 ശതമാനവും ചെലവഴിക്കും. പ്രഥമ ഘട്ടത്തിൽ ടൂറിസം വകുപ്പിന്റെ 48 ലക്ഷം രൂപയും പഞ്ചായത്തിന്റെ 32 ലക്ഷം രൂപയും ചേർത്ത് 80 ലക്ഷം രൂപ മുടക്കി പദ്ധതി ആരംഭിക്കുന്നതിനാണ് ആലോചന പൂർത്തിയാക്കിയത്. കായൽപ്പരപ്പിന്റെ സൗന്ദര്യം മുഴുവൻ ആവാഹിക്കുന്ന പ്രദേശമെന്ന നിലയിൽ വിദേശ വിനോദ സഞ്ചാരികളെ ഉൾപ്പെടെ ഉടുമ്പുന്തല–മാടക്കാൽ മേഖലയിലേക്ക് വലിയ തോതിൽ ആകർഷിക്കാൻ സാധിക്കും. വലിയപറമ്പ് പഞ്ചായത്തിന്റ വാട്ടർ സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശമാണ് മാടക്കാൽ.
കോട്ടേൽ കുരുപ്പുമാടിനും മാടക്കാലിനും മധ്യേയുള്ള അത്യാകർഷകമായ അനേകം ഉണ്ടക്കണ്ടലുകൾ സഞ്ചാരികളെ വല്ലാതെ ആകർഷിക്കും. മൽസ്യ സമൃദ്ധിയിലും മീൻ രുചിയിലും പെരുമയേറിയ കവ്വായി കായൽ, ടൂറിസം വികസനത്തിനു അനന്ത സാധ്യതയുള്ളതാണ്. കായൽ കേന്ദ്രീകരിച്ചു 30 ൽ പരം വഞ്ചിവീടുകൾ ഓട്ടം നടത്തുന്നത് വിനോദ സഞ്ചാരികൾക്ക് ഈ തീരത്തോടുള്ള അടുപ്പവും ഇഷ്ടവും വെളിപ്പെടുത്തുന്നുണ്ട്. ഓരുജല കൃഷിയിൽ കവ്വായി കായലിന്റെ പ്രത്യേകതയും ടൂറിസം വളർച്ചയുടെ മുതൽക്കൂട്ടാണ്. പ്രകൃതി ഭംഗിയിലേക്ക് വിനോദ സഞ്ചാരികളെ മാടി വിളിക്കുന്ന പദ്ധതി പരിസ്ഥിതി സംരക്ഷണത്തോടെ എത്രയും വേഗം ആരംഭിക്കുന്നതിനാണ് ആലോചന.