‘വെള്ളരിക്കുണ്ട് താലൂക്കിൽ ക്വാറികൾ അനുവദിക്കുന്നതിൽ നിയന്ത്രണം വേണം’
വെള്ളരിക്കുണ്ട് ∙ വികസനത്തിന്റെ പേരിൽ നടപ്പിലാക്കിയ കാര്യങ്ങളിൽ സമൂലമായ തിരുത്തലുകൾ വരുത്താതെ ഇനി കേരളത്തിന് മുന്നോട്ടു പോകാനാവില്ലെന്ന താക്കീതാണ് വയനാട് ദുരന്തമെന്ന് പരിസ്ഥിതി – പൗരാവകാശ പ്രവർത്തകൻ എൻ.സുബ്രഹ്മണ്യൻ. വെള്ളരിക്കുണ്ട് താലൂക്കിൽ കരിങ്കൽ ക്വാറികൾ അനുവദിക്കുന്നതിൽ നിയന്ത്രണമാവശ്യപ്പെട്ടു

വെള്ളരിക്കുണ്ട് ∙ വികസനത്തിന്റെ പേരിൽ നടപ്പിലാക്കിയ കാര്യങ്ങളിൽ സമൂലമായ തിരുത്തലുകൾ വരുത്താതെ ഇനി കേരളത്തിന് മുന്നോട്ടു പോകാനാവില്ലെന്ന താക്കീതാണ് വയനാട് ദുരന്തമെന്ന് പരിസ്ഥിതി – പൗരാവകാശ പ്രവർത്തകൻ എൻ.സുബ്രഹ്മണ്യൻ. വെള്ളരിക്കുണ്ട് താലൂക്കിൽ കരിങ്കൽ qua അനുവദിക്കുന്നതിൽ നിയന്ത്രണമാവശ്യപ്പെട്ടു വിവിധ ക്വാറിവിരുദ്ധ സമരസമിതികളും സാമൂഹിക സംഘടനകളും ചേർന്നു വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെട്ടിടനിർമാണ രംഗത്തും മറ്റു പശ്ചാത്തല സൗകര്യ നിർമാണ രംഗത്തും ശാസ്ത്രീയ സമീപനം സ്വീകരിച്ചാൽ കരിങ്കൽ ഖനനം പോലുള്ള പ്രകൃതി ചൂഷണം ഗണ്യമായി നിയന്ത്രിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രകടനമായി താലൂക്ക് ഓഫിസിലെത്തി തഹസിൽദാർക്ക് നിവേദനം നൽകി.
താലൂക്കിൽ ഭൗമ പഠനവും ജൈവ വൈവിധ്യ പഠനവും നടത്തുക, അത്തരം പഠനങ്ങളുടെ റിപ്പോർട്ട് വരുന്നതുവരെ പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള എല്ലാ നീക്കങ്ങളും നിർത്തിവയ്ക്കുക, ശക്തമായ സമരങ്ങൾ നടക്കുന്ന കാരാട്ട്, വടക്കാംകുന്ന്, പാമത്തട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ക്വാറികൾ പ്രവർത്തനമാരംഭിക്കില്ലെന്ന് ഉറപ്പുവരുത്തുക, താലൂക്കിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ക്വാറികളുടെയും ആഘാത പഠനം നടത്തുക, അപകടാവസ്ഥയിലുള്ള മുത്തപ്പൻ മലയിലെ ക്വാറി അടിയന്തിരമായി അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു നിവേദനം. ജോർജ് തോമസ് അധ്യക്ഷനായി. ഷോബി ജോസഫ്, പി.സി.രഘുനാഥൻ,ഫൊറോന വികാരി ഫാ.ഡോ.ജോൺസൻ അന്ത്യാകുളം, വി.എം.ബഷീർ, ഇ.കെ.ഷിനോജ്, അജയൻ കാരാട്ട്, ബാബു സോപാനം, രാജൻ സ്വാതി, മാധവൻ നായർ ആനക്കല്ല്, പി.കൃഷ്ണൻ നായർ, കെ.കെ.തങ്കച്ചൻ, ജിമ്മി ഇടപാടി,സണ്ണി പൈകട സുരേഷ് മാലോം, ബേബി ചെമ്പരത്തി എന്നിവർ പ്രസംഗിച്ചു