കാസർകോട് ജില്ലയിൽ ഈ വർഷം എക്സൈസ് പിടികൂടിയത് 10 ക്വിന്റലിലേറെ പുകയില ഉൽപന്നങ്ങൾ
കാസർകോട് ∙ ഈ വർഷം ജില്ലയിൽ എക്സൈസ് സംഘം പിടികൂടിയത് 10 ക്വിന്റലിലേറെ പുകയില ഉൽപന്നങ്ങളും മൂവായിരം ലീറ്ററിലേറെ മദ്യവും.പതിവ് കടത്തലിനൊപ്പം ഓണവിപണി ലക്ഷ്യമിട്ടുള്ള ലഹരിയൊഴുക്ക് കൂടിയതോടെ ജാഗ്രതയിലാണ് എക്സൈസ് വകുപ്പ്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന കവാടമായ ജില്ലയിൽ എന്നാൽ ആകെയുള്ളത് 3

കാസർകോട് ∙ ഈ വർഷം ജില്ലയിൽ എക്സൈസ് സംഘം പിടികൂടിയത് 10 ക്വിന്റലിലേറെ പുകയില ഉൽപന്നങ്ങളും മൂവായിരം ലീറ്ററിലേറെ മദ്യവും. പതിവ് കടത്തലിനൊപ്പം ഓണവിപണി ലക്ഷ്യമിട്ടുള്ള ലഹരിയൊഴുക്ക് കൂടിയതോടെ ജാഗ്രതയിലാണ് എക്സൈസ് വകുപ്പ്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന കവാടമായ ജില്ലയിൽ എന്നാൽ ആകെയുള്ളത് 3 ഇൻസ്പെക്ടർമാർ മാത്രമാണ്.
6 റേഞ്ചുകളിലായി 14 ഇൻസ്പെക്ടർമാരെ ആവശ്യമുള്ളിടത്താണ് 3 പേരെ മാത്രം നിയോഗിച്ച് എക്സൈസ് സംഘങ്ങൾ പരിശോധന നടത്തുന്നത്. ജില്ലയിൽ ഈ വർഷം 2385 കേസുകളാണ് എക്സൈസ് സംഘം റജിസ്റ്റർ ചെയ്തത്. 490 പ്രതികളെയും പിടികൂടി. ഓണക്കാല പരിശോധനകളുടെ ഭാഗമായി ദിവസവും ഒട്ടേറെ മദ്യ വിൽപനക്കാരെയും വാറ്റുകാരെയും പിടികൂടുന്നുണ്ട്. മദ്യവും ലഹരിക്കടത്തും മറ്റുമായി ബന്ധപ്പെട്ട് 97 വാഹനങ്ങളാണ് പിടികൂടിയത്. 3.32 ലക്ഷം രൂപ ഇവരിൽ നിന്ന് പിഴയായി ഈടാക്കി.
ലഹരി പിടിക്കാൻ ആളില്ല !
വകുപ്പിന്റെ ജില്ലയിലെ മേധാവിയായ ഡപ്യൂട്ടി എക‍്സൈസ് കമ്മിഷറെ സ്ഥലംമാറ്റി ഉത്തരവായെങ്കിലും പകരം നിയമിച്ചിട്ടില്ല.ഒരു സിഐയും 3 എക്സൈസ് ഇൻസ്പെക്ടർമാരും ഡ്യൂട്ടിക്ക് ഉണ്ടാകേണ്ട മഞ്ചേശ്വരത്ത് ഇപ്പോൾ ആകെയുള്ളത് ഒരു എസ്ഐ മാത്രം. മുൻവർഷങ്ങളെ അപേക്ഷിച്ച് വിദേശ മദ്യത്തിന്റെയും ലഹരി മരുന്നിന്റെയും വരവും അറസ്റ്റും കൂടുതലാണ്.
ഉദ്യോഗസ്ഥ ക്ഷാമം നിലനിൽക്കുമ്പോഴും ഈ വർഷം തുടക്കം മുതലെ എക്സൈസ് സംഘം അതിർത്തിയിലും ജില്ലയിലും മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 20 വരെയാണ് പ്രത്യേക പരിശോധനകൾ നടപ്പിലാക്കുന്നത്. ജില്ലയെ 2 മേഖലകളാക്കി തിരിച്ചാണ് ഡ്രൈവ് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായി പട്രോളിങ്ങും വാഹന പരിശോധനയും കൂടുതലായി നടത്തണം.
അതോടെ ജോലിയുടെ അമിതഭാരം ഡിപ്പാർട്മെന്റിലെ മറ്റ് ഉദ്യോഗസ്ഥരിലേക്കുമെത്തും. 6 എക്സൈസ് റേഞ്ചുകളാണ് ജില്ലയിലുള്ളത്. 3–4 പൊലീസ് സ്റ്റേഷനുകളുള്ള പരിധിയിലാണ് ഒരു എക്സൈസ് റേഞ്ച് പ്രവർത്തിക്കുന്നത്. അതിന്റെ കൂടെ വിമുക്തി അടക്കമുള്ള മറ്റ് പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥർ പോകുന്നതോടെ ഉള്ള ജീവനക്കാർക്ക് അമിത ജോലിഭാരമാണ്.അതിനിടെയാണ് ഇത്രയും കേസുകൾ പിടികൂടിയത്.
എക്സൈസ് ഈ വർഷം പിടികൂടിയത്
∙ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യം–3712 ലീറ്റർ
∙വിദേശമദ്യം–1537 ലീറ്റർ.
∙അനധികൃത മദ്യം–20 ലീറ്റർ.
∙ബീയർ–166 ലീറ്റർ.
∙കള്ള് 264 ലീറ്റർ.
∙വാഷ്–5700 ലീറ്റർ.
∙പുകയില ഉൽപന്നങ്ങൾ–1740 കി.ഗ്രാം.
∙രേഖകളില്ലാതെ കടത്തിയ പണം–10 ലക്ഷം.
∙കഞ്ചാവ്–132 കി.ഗ്രാം.
∙കഞ്ചാവ്ചെടി–1
∙മെത്താഫൈറ്റമിൻ–72 ഗ്രാം.
∙എംഡിഎംഎ– 21.26 ഗ്രാം.