കാസർകോട് ∙ സാക്ഷരതാ മിഷൻ അതോറിറ്റിയുടെ, അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ ജില്ലയിൽ മലയാളം പഠിച്ച് പരീക്ഷ എഴുതിയത് 51 പേ‍ർ. പുരുഷന്മാർ 45, സ്ത്രീകൾ 6. ബേക്കലിൽ 33 ഉത്തർപ്രദേശ് സ്വദേശികളും 2 അസം സ്വദേശികളും പരീക്ഷ എഴുതി. വലിയപറമ്പിൽ 16 ഉത്തർപ്രദേശ് സ്വദേശികളും പരീക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ സാക്ഷരതാ മിഷൻ അതോറിറ്റിയുടെ, അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ ജില്ലയിൽ മലയാളം പഠിച്ച് പരീക്ഷ എഴുതിയത് 51 പേ‍ർ. പുരുഷന്മാർ 45, സ്ത്രീകൾ 6. ബേക്കലിൽ 33 ഉത്തർപ്രദേശ് സ്വദേശികളും 2 അസം സ്വദേശികളും പരീക്ഷ എഴുതി. വലിയപറമ്പിൽ  16 ഉത്തർപ്രദേശ് സ്വദേശികളും പരീക്ഷ എഴുതി. ഇവരുടെ തൊഴിൽ ശാലകളിൽ തന്നെ  ആഴ്ചയിൽ 4 ദിവസം വൈകിട്ട് 5 മുതൽ 6 വരെയായിരുന്നു ക്ലാസ് നൽകിയത്. ഇവർ മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ഇവർക്ക് ക്ലാസ് എടുത്ത അധ്യാപകരെ കൂടാതെ മലയാളം സ്‌കൂളുകളിൽ പഠിക്കുന്ന ഇവരുടെ മക്കളും മലയാളം പഠിപ്പിക്കാൻ സഹായിച്ചു.

ചങ്ങാതി മികവുത്സവം പരീക്ഷ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ ഉത്തർപ്രദേശ് സ്വദേശികളായ റിസ്വാന, ജ്യോതി എന്നിവർക്ക് ചോദ്യപ്പേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എൻ.ബാബു അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ കളനാട്, പ്രേരക് വി.രജനി മാധവൻ ഉണ്ണി,  ഇൻസ്ട്രക്ടർ ഡി.മുഹമ്മദ് യൂസഫ് എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം സ്‌കൂളിൽ 16 ഉത്തർപ്രദേശ് സ്വദേശികൾ മലയാളം പരീക്ഷ എഴുതി. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ചോദ്യപ്പേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. മുഹമ്മദലി, പ്രേരക് സുമ കണ്ണൻ എന്നിവർ പ്രസംഗിച്ചു. പുതുതായി ഈ വർഷം ജില്ലയിൽ 100  മാതൃഭാഷ ഹിന്ദിയായവരെ കൂടി മലയാളം പഠിപ്പിക്കാനാണ് ജില്ലാ സാക്ഷരത മിഷന്റെ തീരുമാനം.