കാസർകോട് ∙ മംഗളൂരുവിൽനിന്ന് എറണാകുളം സ്വദേശി ട്രെയിനിൽ തട്ടിക്കൊണ്ടുവന്ന രണ്ടരവയസ്സുകാരിയെ മണിക്കൂറുകൾക്കുള്ളിൽ കാസർകോട്ടുനിന്നു കണ്ടെത്തിയത് റെയിൽവേ പൊലീസിന്റെയും റെയിൽവേ സുരക്ഷാസേനയുടെയും സമയോചിത ഇടപെടലിനെ തുടർന്ന്. ശനിയാഴ്ച രാത്രി 7.30ന് നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽനിന്നാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം പറവൂർ സ്വദേശി അനീഷ്കുമാറിനെ (49) അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടെന്ന വിവരം മറ്റു യാത്രക്കാരാണ് അധികൃതരെ അറിയിച്ചത്. മുംബൈയി‍ൽനിന്നു മടങ്ങുകയായിരുന്ന അനീഷ്കുമാർ, മംഗളൂരു റെയിൽവേ സ്റ്റേഷനിൽവച്ച് കുട്ടി തന്റെ കയ്യിൽ പിടിച്ചെന്നും തനിക്കു പെൺകുട്ടി ഇല്ലാത്തതിനാൽ ഒപ്പംകൂട്ടിയെന്നുമാണ് റെയിൽവേ പൊലീസിനോടു പറഞ്ഞത്. തുടർന്ന് മംഗളൂരു റെയിൽവേ അധികൃതരെ വിവരമറിയിച്ചു.

ADVERTISEMENT

ഇതിനിടെ, മംഗളൂരു കങ്കനാടിയിൽ താമസിക്കുന്ന ന്യൂഡൽഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രം മാതാപിതാക്കൾ തിരിച്ചറിഞ്ഞു. കങ്കനാടി പൊലീസും മാതാപിതാക്കളും ചൈൽഡ്‌ലൈൻ അധികൃതരും രാത്രി വൈകി കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം മാതാപിതാക്കൾക്കു കൈമാറി.

കുട്ടിയെ മണിക്കൂറുകൾക്കകം കണ്ടെത്തിയതിന്റെ സന്തോഷത്തിൽ അധികൃതർ
കാസർകോട് ∙ കുട്ടിയെ മണിക്കൂറിനുള്ളിൽ കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് അധികൃതർ. റെയിൽവേ പൊലീസ് എസ്ഐ റെജികുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ എസ്ഐ എസ്.എസ്.സനൽകുമാർ, എഎസ്ഐ പി.കെ.വേണുഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.ജി.പ്രദീപ്കുമാർ, സിവിൽ പൊലീസ് ഓഫിസർ എൻ.സനൻ, റെയിൽവേ സുരക്ഷാ സേനാംഗങ്ങളായ കെ.രാജീവൻ,പ്രഭാകരൻ, എം.ശ്രീരാജ് എന്നിവരുണ്ടായിരുന്നു.

ADVERTISEMENT

അനീഷ്കുമാർ 27നാണ് മുംബൈയിലേക്ക് പോയത്. അവിടെ നിന്നു ഗോവയിലെത്തിയതിനു ശേഷം ശനിയാഴ്ച രാവിലെ മറ്റൊരു ട്രെയിനിൽ മംഗളൂരു ജംക്​ഷനിലെത്തി. ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഗാന്ധിധാം –നാഗർകോവിൽ എക്സ്പ്രസ് ട്രെയിനിൽ കയറിയത്. അനീഷ്കുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും വീട്ടിൽ പോകുന്ന പതിവ് കുറവാണെന്നും ബന്ധുക്കൾ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

English Summary:

A terrifying ordeal for a family ended happily in Kasaragod, India, when their two-and-a-half-year-old daughter was rescued from a train just hours after being kidnapped in Mangaluru.