രാജപുരം ∙ കർഷകരുടെ കൂട്ടുകാരനാണ് തേനീച്ച. പരാഗണത്തിന് സഹായിക്കുന്നതിലുപരി അത്യാവശ്യ സമയങ്ങളിൽ കൈത്താങ്ങായി തേനും തേനുൽപന്നങ്ങളും നൽകും. മഴയും മഞ്ഞും വെയിലുമെന്നില്ലാതെ കർഷകനൊപ്പം പണിയെടുക്കും. എന്നാൽ കാലാവസ്ഥ അടിക്കടി മാറിയതോടെ തേനീച്ചകൾ നിലനിൽപ് തേടി കൂടുവിട്ടിറങ്ങി. അതോടെ കർഷകർക്ക് ലഭിക്കേണ്ട

രാജപുരം ∙ കർഷകരുടെ കൂട്ടുകാരനാണ് തേനീച്ച. പരാഗണത്തിന് സഹായിക്കുന്നതിലുപരി അത്യാവശ്യ സമയങ്ങളിൽ കൈത്താങ്ങായി തേനും തേനുൽപന്നങ്ങളും നൽകും. മഴയും മഞ്ഞും വെയിലുമെന്നില്ലാതെ കർഷകനൊപ്പം പണിയെടുക്കും. എന്നാൽ കാലാവസ്ഥ അടിക്കടി മാറിയതോടെ തേനീച്ചകൾ നിലനിൽപ് തേടി കൂടുവിട്ടിറങ്ങി. അതോടെ കർഷകർക്ക് ലഭിക്കേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജപുരം ∙ കർഷകരുടെ കൂട്ടുകാരനാണ് തേനീച്ച. പരാഗണത്തിന് സഹായിക്കുന്നതിലുപരി അത്യാവശ്യ സമയങ്ങളിൽ കൈത്താങ്ങായി തേനും തേനുൽപന്നങ്ങളും നൽകും. മഴയും മഞ്ഞും വെയിലുമെന്നില്ലാതെ കർഷകനൊപ്പം പണിയെടുക്കും. എന്നാൽ കാലാവസ്ഥ അടിക്കടി മാറിയതോടെ തേനീച്ചകൾ നിലനിൽപ് തേടി കൂടുവിട്ടിറങ്ങി. അതോടെ കർഷകർക്ക് ലഭിക്കേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജപുരം ∙ കർഷകരുടെ കൂട്ടുകാരനാണ് തേനീച്ച. പരാഗണത്തിന് സഹായിക്കുന്നതിലുപരി അത്യാവശ്യ സമയങ്ങളിൽ കൈത്താങ്ങായി തേനും തേനുൽപന്നങ്ങളും നൽകും. മഴയും മഞ്ഞും വെയിലുമെന്നില്ലാതെ കർഷകനൊപ്പം പണിയെടുക്കും. എന്നാൽ കാലാവസ്ഥ അടിക്കടി മാറിയതോടെ തേനീച്ചകൾ നിലനിൽപ് തേടി കൂടുവിട്ടിറങ്ങി. അതോടെ കർഷകർക്ക് ലഭിക്കേണ്ട വരുമാനവും കൂടൊഴിഞ്ഞ് പോയി.

മഴ കൂടുതലായതിനാൽ പൂമ്പൊടി ക്ഷാമം നേരിട്ടതോടെ കൃഷി പ്രതിസന്ധിയിലാണ്. കാലവർഷം നീണ്ടു നിൽക്കുന്നത് മൂലം പൂക്കളിൽ നിന്നും തേനീച്ചകൾക്ക് പൂമ്പൊടി ലഭിക്കാത്തത് പരിഹരിക്കാനാകാതെ തുടരുന്ന പ്രശ്നമാണ്. തേനീച്ചകളുടെ ആഹാരമായ പൂമ്പൊടി, പൂന്തേൻ, എന്നിവയുടെ കുറവ് മൂലം റാണി മുട്ടയിടാതാകുന്നതോടെ കോളനി ശോഷിച്ച് കടന്നൽ പോലുള്ള ശത്രുക്കൾ ആക്രമിച്ച് തേനീച്ചകളെ നശിപ്പിക്കുന്ന സ്ഥിതിയാണ്. മഴ കാരണം മെഴുകുപുഴു രോഗങ്ങൾ ബാധിക്കുന്നതും തേനീച്ചകൾ നശിക്കാൻ കാരണമാകുന്നു.

ADVERTISEMENT

പഞ്ചസാരയ്ക്ക് വിലകൂടി; പട്ടിണിയിലായത്  തേനീച്ച
സ്വാഭാവികമായ പൂന്തേൻ തീരെ ലഭിക്കാത്ത സാഹചര്യത്തിൽ അതിനു പകരമായി പഞ്ചസാരയുടെ ലായനിയാണ് നൽകുന്നത്. എന്നാൽ പ‍ഞ്ചസാരയ്ക്ക് വില വർധിച്ചതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലായി,  70 ശതമാനം കൂടുകളിൽ നിന്നും തേനീച്ച ഒഴിഞ്ഞുപോയി.. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കൂട് വിഭജനം നടക്കേണ്ടത്. 

എന്നാൽ ആവശ്യമായ തേനീച്ചകൾ ഇ‍ല്ലാത്തതിനാൽ കൂട് വിഭജനം നടക്കുന്നില്ല. ഇതോടെ കർഷകർക്ക് തേനീച്ച കോളനികൾ വിറ്റ് ലഭിക്കുന്ന വരുമാനവും ഇല്ലാതായി. ഇത്തവണ70 ശതമാനം ഉൽപാദനം പോലും ഉണ്ടാകില്ലെന്ന് കർഷകർ പറയുന്നു. തേനീച്ചയുടെ കുറവ് മൂലം പരാഗണം നടക്കാത്തത്‍ മറ്റു കാർഷിക വിളകളുടെ ഉൽപാദനത്തിലും ഗണ്യമായ കുറവ് വരുത്തുമെന്ന് കാർഷിക വിദഗ്ധർ പറയുന്നു.

ADVERTISEMENT

പൂമ്പൊടി കൃത്രിമമായി ഉണ്ടാക്കാനാകില്ലല്ലോ
തേൻ കുഞ്ഞുങ്ങളുടെ ആഹാരമായ തേനും പൂമ്പൊടിയും വെള്ളവുമായി ചേർത്തു നൽകുന്ന ബീബ്രഡിന്റെ ലഭ്യതക്കുറവ് കാരണം വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗങ്ങൾ പിടിപെടുകയും തേനീച്ചകൾ കൂട് ഒഴിഞ്ഞ് പോകുകയും ചെയ്യുന്നു. പൂന്തേനിന് പകരം കൃത്രിമമായി പഞ്ചസാര ലായനി നൽകാം. പക്ഷെ പൂമ്പൊടി കൃത്രിമമായി നൽകാൻ സാധിക്കില്ലെന്ന് കർഷകർ പറയുന്നു. തേനീച്ചകൾ കൂടൊഴിയാനുള്ള പ്രധാന കാരണം പൂമ്പൊടി ലഭിക്കാത്തതാണ്.

ഉൽപാദനച്ചെലവ് കൂടി പക്ഷേ, വില...
കനത്ത മഴയിൽ തേനിന്റെ ഉൽപാദനം കുറയുന്നതോടൊപ്പം തേനിന്റെ വിലയിടിവും കർഷകർക്ക് തേനീച്ച കൃഷി കയ്പേറിയ അനുഭവമായി മാറുന്നു.  ഉൽ‍പാദന ചെലവ് വർധിക്കുകയും ഉൽപാദിപ്പിച്ചെടുക്കുന്ന തേനിന് ന്യായ വില ലഭിക്കാതെ വരികയും ചെയ്യുന്നതിനാൽ കർഷകർക്ക് തേനീച്ച വളർത്തൽ മനം മടുപ്പിക്കുന്നതായി. പലരും മേഖലയിൽ നിന്നും പിന്നോട്ട് പോകുന്ന സ്ഥിതിയാണുള്ളത്.

ADVERTISEMENT

തേനിന് ന്യായവിലയും സംഭരണവും വേണം
തേനീച്ചകളുടെ അഭാവം മൂലം പരാഗണം സാധ്യമല്ലാതെ വരുന്നതിനാൽ കാർഷിക ഉൽപാദനത്തിൽ വലിയ കുറവ് സംഭവിക്കുന്നതായി കർഷകർ പറയുന്നു. സർക്കാർ ഈ പ്രശ്നത്തിൽ ഇടപെട്ട് തേനിന് ന്യായവില നിശ്ചയിക്കണം. ക്ഷീര കർഷകരിൽ നിന്നും പാൽ ശേഖരിക്കുന്ന പോലെ, നെൽക്കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്ന പോലെ ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്നും നേരിട്ട് തേൻ സംഭരിക്കാനുള്ള സംവിധാനം സർക്കാർ നടപ്പിലാക്കണമെന്നാണ് കർഷകരുടെ‍ ആവശ്യം. 

മഴ കാരണം കൃത്യ സമയത്ത് പഞ്ചസാര ലായനി കൊടുക്കാൻ സാധിക്കാത്തതിനാൽ തേനീച്ചകൾ കൂട് വിട്ടുപോയി. വേനൽക്കാലത്ത് ലഭിക്കുന്ന തേനിന് വിപണി കണ്ടെത്താൻ സാധിക്കുന്നില്ല. പഞ്ചസാരയുടെ വില വർധനവും തേനീച്ചക്കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. കർഷകർക്ക് തേനിന് സ്ഥിരമായ വിപണി കണ്ടെത്തി നൽകുകയാണ് ആദ്യം ചെയ്യേണ്ടത്.

തേനീച്ച നശിച്ചുപോയ കർഷകന് കാർഷിക വിള വർധനയ്ക്ക് തേനീച്ച പരിപാലനം എന്ന ആശയം കണക്കാക്കി 10 പെട്ടി തേനീച്ചകളെ സൗജന്യമായി ലഭ്യമാക്കണം. മത്സ്യമേഖലയിൽ ഇന്ധനമായ പെട്രോൾ, മണ്ണെണ്ണ എന്നിവ സബ്സിഡി നിരക്കിൽ നൽകുന്നത് പോലെ മഴക്കാലത്ത് തേനീച്ചകൾക്ക് കൃത്രിമമായി ഭക്ഷണം നൽകുന്നതിന് ഒരു പെട്ടിക്ക് ആഴ്ചയിൽ 300 ഗ്രാം പഞ്ചസാര എന്ന തോതിൽ സബ്സിഡി ലഭ്യമാക്കണം.