ചിറ്റാരിക്കാൽ ∙ ഓണ നാളെത്തിയിട്ടും മലയോര കർഷകർക്ക് ദുരിതകാലം തന്നെ. തുടർച്ചയായി പെയ്യുന്ന കനത്ത മഴ തന്നെയാണ് കർഷകർക്കു വിനയാകുന്നത്. പച്ചക്കറി ഉൾപ്പെടെയുള്ള വിളകളെല്ലാം പലയിടത്തും മഴയിൽ നശിച്ചു.മലയോരത്തുകാരുടെ വരുമാനത്തിന്റെ സിംഹഭാഗവും റബർ കൃഷിയിൽനിന്നാണ്. ഇക്കുറി സീസൺ ആരംഭിക്കുന്നതിനു മുൻപുതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാരിക്കാൽ ∙ ഓണ നാളെത്തിയിട്ടും മലയോര കർഷകർക്ക് ദുരിതകാലം തന്നെ. തുടർച്ചയായി പെയ്യുന്ന കനത്ത മഴ തന്നെയാണ് കർഷകർക്കു വിനയാകുന്നത്. പച്ചക്കറി ഉൾപ്പെടെയുള്ള വിളകളെല്ലാം പലയിടത്തും മഴയിൽ നശിച്ചു. മലയോരത്തുകാരുടെ വരുമാനത്തിന്റെ സിംഹഭാഗവും റബർ കൃഷിയിൽനിന്നാണ്. ഇക്കുറി സീസൺ ആരംഭിക്കുന്നതിനു മുൻപുതന്നെ ഭേതപ്പെട്ട വിലയും റബറിനുണ്ട്. എന്നാൽ മഴയായതിനാൽ പലയിടത്തും ഉൽപാദനം തുടങ്ങാനായിട്ടില്ല. മുൻ വർഷങ്ങളിൽ ഓണത്തിനുമുൻപ് പത്തിലേറെ ടാപ്പിങ് ദിനങ്ങൾ ലഭിച്ചിരുന്നെങ്കിൽ, ഇക്കുറി മഴ നീണ്ടുനിന്നതിനാൽ പലർക്കും ടാപ്പിങ് ആരംഭിക്കാനായിട്ടില്ല.

ചുരുക്കം ചില തോട്ടമുടമകൾ മാത്രമാണ് പ്ലാസ്റ്റിക് ഷെയ്ഡുകളിട്ട് ടാപ്പിങ് നടത്തുന്നത്. എന്നാൽ ശക്തമായ മഴ ഇവരെയും പ്രതിസന്ധിയിലാക്കി. ടാപ്പിങ് ആരംഭിക്കാനാകാത്തതിനാൽ ഈ മേഖലയെ ആശ്രയിക്കുന്ന മിക്ക തൊഴിലാളികൾക്കും പണിയില്ലാതായി.തെങ്ങ്, കമുകു കർഷകർക്കും ദുരിതകാലം തന്നെ. നല്ല ഉൽപാദനമുള്ള തെങ്ങുകളിൽ പലതും ശക്തമായ മഴയെത്തുടർന്നു കാറ്റുവീഴ്ചയും കൂമ്പുചീയലും ബാധിച്ചു നശിച്ചു. ഇതോടൊപ്പം തന്നെയാണ് കമുകിൻ തോപ്പുകളിൽ മാഹാളിയും മഞ്ഞളിപ്പും പടർന്നത്. ഇതിനാൽ അടയ്ക്ക ഉൽപാദനത്തിലും ഇക്കുറി കുറവുണ്ടാകും. മഴ ശമിക്കാത്തതിനാൽ പെറുക്കിയെടുത്ത അടയ്ക്കകൾ ഉണക്കിയെടുക്കാനും പലർക്കും കഴിയുന്നില്ല. വെയിൽ തെളിഞ്ഞാൽ‌ മാത്രമേ മലയോര കർഷക മനസ്സുകളിൽ പ്രതീക്ഷയുടെ ഓണക്കാലവുമെത്തൂ.