മഹാത്മാഗാന്ധി ട്രോഫി ജലമേള നടത്തുമെന്ന പ്രതീക്ഷയിൽ ടീമുകൾ; നെഹ്റു ട്രോഫി ജലമേളയ്ക്ക് അനുമതി ലഭിച്ചത് പ്രതീക്ഷ
നീലേശ്വരം∙ നെഹ്റു ട്രോഫി ജലമേള നടത്താൻ സർക്കാർ തീരുമാനിച്ചതോടെ ജില്ലയുടെ ആവേശമായ മഹാത്മാ ഗാന്ധി ട്രോഫി ജലമേളയും നടത്തും എന്ന പ്രതീക്ഷയിൽ വള്ളംകളി ടീമുകൾ. നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ നടത്തുന്ന ജലമേള ഇത്തവണ നടത്തണമെന്ന ആവശ്യം ശക്തമായി. തെക്കൻ കേരളത്തിൽ നെഹ്റു ട്രോഫി ജലമേള പോലെ തന്നെയാണ്

നീലേശ്വരം∙ നെഹ്റു ട്രോഫി ജലമേള നടത്താൻ സർക്കാർ തീരുമാനിച്ചതോടെ ജില്ലയുടെ ആവേശമായ മഹാത്മാ ഗാന്ധി ട്രോഫി ജലമേളയും നടത്തും എന്ന പ്രതീക്ഷയിൽ വള്ളംകളി ടീമുകൾ. നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ നടത്തുന്ന ജലമേള ഇത്തവണ നടത്തണമെന്ന ആവശ്യം ശക്തമായി. തെക്കൻ കേരളത്തിൽ നെഹ്റു ട്രോഫി ജലമേള പോലെ തന്നെയാണ് കാര്യങ്കോട് പുഴയിൽ നടക്കുന്ന മഹാത്മ ഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള ജലോത്സവവും. ഇത്തവണ മലബാർ ചാംപ്യൻസ് ലീഗ് ജലോത്സവവും നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ബേപ്പൂരിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫിക്ക് തുക അനുവദിച്ച് കഴിഞ്ഞു. കാസർകോട് ജില്ലയിലെ 15 ഓളം ബോട്ട് ക്ലബുകളാണ് മലബാർ ലീഗ് ചാംപ്യൻസ് ട്രോഫി ജല മേളയിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ തവണ ബേപ്പൂരിലും ധർമടത്തും നടന്ന ചാംപ്യൻസ് ട്രോഫിയിൽ മുത്തമിട്ടതും ജില്ലയിലെ വള്ളംകളി ടീമുകളാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ മത്സരത്തിലും ഇവർ പങ്കെടുക്കാൻ തയാറെടുക്കുമ്പോൾ ജില്ലയിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന മഹാത്മ ഗാന്ധി ട്രോഫി ജലമേളയും നടത്തണമെന്നാണ് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. മുൻ കാലങ്ങളിൽ ഒക്ടോബർ രണ്ടിനാണ് ജലമേള നടത്തിയതെങ്കിൽ കഴിഞ്ഞ തവണ മുതൽ കേരള പിറവി ദിനത്തിലാണ് മഹാത്മ ഗാന്ധി ട്രോഫി ജലമേള നടത്തിയത്.അച്ചാംതുരുത്തിയിലായിരുന്നു ജലമേളയുടെ വേദി. നവംബർ ഒന്നിന് ജലമേള നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് വള്ളംകളി ടീമുകളും മറ്റും നിവേദനം നൽകി കഴിഞ്ഞു. എം.രാജഗോപാലൻ എംഎൽഎയുടെ ഇടപെടൽ വഴിയാണ് മഹാത്മ ഗാന്ധി ട്രോഫി ജലമേള സ്ഥിരം സംവിധാനമാക്കിയത്. അത് കൊണ്ട് തന്നെ ഇത്തവണയും എംഎൽഎയിൽ തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ.