കാസർകോട് ജില്ലയിൽ ഇന്ന് (08-09-2024); അറിയാൻ, ഓർക്കാൻ
സീറ്റ് ഒഴിവ് നീലേശ്വരം ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പി.എസ്.സി അംഗീകാരമുള്ള ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്.നീലേശ്വരത്തെ ഫസേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ഓഫിസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. 9048485270. മെഡിക്കൽ ക്യാംപ് നടത്തി കുറ്റിക്കോൽ

സീറ്റ് ഒഴിവ്
നീലേശ്വരം ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പി.എസ്.സി അംഗീകാരമുള്ള ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. നീലേശ്വരത്തെ ഫസേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ഓഫിസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. 9048485270.
മെഡിക്കൽ ക്യാംപ് നടത്തി
കുറ്റിക്കോൽ ∙ പഞ്ചായത്ത്, സർക്കാർ ഹോമിയോ ഡിസ്‌പെൻസറി കുറ്റിക്കോൽ, ബന്തടുക്ക എന്നിവയുടെ മേൽനോട്ടത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാംപ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഷമീർ കുമ്പക്കോട് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. വി.എസ്.ശ്രുതിമോൾ, കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശോഭനകുമാരി, കെ.വീണ, നിമിഷ മാത്യു, ഡോ. ദിവ്യ, പി.വി.സുചിത്ര, ശോശാമ്മ, പാട്ടി എന്നിവർ സംബന്ധിച്ചു.
ലോഗോ ക്ഷണിച്ചു
കാസർകോട്∙ ഒക്ടോബർ 8 മുതൽ 11 വരെ ബെദിര പിടിഎംഎയുപി സ്കൂളിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ ഒളിംപിക്സിന് ലോഗോ ക്ഷണിച്ചു. ലോഗോ പിഎൻജി ഫയൽ ഫോർമാറ്റിൽ ksdsubdistsports @gmail.com എന്ന ഇമെയിൽ വിലാസത്തിൽ 12നകം അയയ്ക്കണം. 9961212454.