കടലമ്മ കനിഞ്ഞു, വല നിറയെ ചെമ്മീനും മത്തിയും; തീരദേശത്ത് പതിവില്ലാത്ത ആഹ്ലാദക്കാഴ്ച
ചെറുവത്തൂർ ∙ ദിവസങ്ങളായി വള്ളവും ബോട്ടുമായി കടലിൽ പോകുന്നവർ നിറയെ മത്സ്യങ്ങളുമായി സന്തോഷത്തോടെ കരയിലേക്ക് മടങ്ങുന്നു. വല നിറയുന്ന ചെമ്മീനും മത്തിക്കും മിതമായ വിലയായതിനാൽ ആവശ്യക്കാരുമേറെ. ജില്ലയിലെ തീരദേശത്ത് പതിവില്ലാത്ത ആഹ്ലാദക്കാഴ്ചയാണിത്. കടലമ്മ കനിഞ്ഞതിനാൽ ഇത്തവണത്തെ ഓണം കളറാക്കാമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊളികളുടെയും അനുബന്ധ തൊഴിലാളികളുടേയും കുടുംബങ്ങൾ.

ജില്ലയിലെ എല്ലാ മീൻപിടിത്ത തുറമുഖങ്ങളിലെയും മീൻപിടിത്ത കേന്ദ്രങ്ങളിലേയും തൊഴിലാളികൾ ഏറെ ആഹ്ലാദത്തിലാണ്. മത്തി, അയല, മാന്ത, വിവിധ ഇനം ചെമ്മീൻ എന്നിവയാണ് ഇപ്പോൾ ബോട്ടുകൾക്കും വള്ളങ്ങൾക്കും ധാരാളമായി ലഭിക്കുന്നത്. മത്തിയും അയലയും കുറച്ചു കാലമായി കടലിൽ നിന്ന് ലഭിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. കടൽ പ്രതിഭാസം കാരണം വള്ളങ്ങൾക്ക് കടലിൽ പോകാൻ സാധിക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു.എന്നാൽ, ഇപ്പോൾ വിലക്കുറവിൽ മത്സ്യം ലഭിക്കുന്നതിനാൽ വൻകിട, ചെറുകിട മത്സ്യവ്യാപാരികളും തൊഴിലാളികളും വാഹനങ്ങളും തുറമുഖങ്ങളിൽ എത്തിയതോടെ രാപ്പകലില്ലാതെ ഇവിടങ്ങൾ സജീവമാണ്.