ഓളമായ് ഓണമായ്; ഓണം ‘കളറാക്കാനുള്ള’ ജനത്തിരക്കിൽ നഗരം വീർപ്പുമുട്ടി
കാഞ്ഞങ്ങാട് ∙ ഓണം ‘കളറാക്കാനുള്ള’ ജനത്തിരക്കിൽ നഗരം വീർപ്പുമുട്ടി. അവസാനവട്ട ഒരുക്കവും പൂർത്തിയാക്കാനായി ജനം ഒഴുകിയെത്തിയതോടെ കാഞ്ഞങ്ങാട് നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.വഴിയോര കച്ചവട കേന്ദ്രങ്ങളിലും മാളുകളിലും വസ്ത്രാലയങ്ങളിലും ജനം നിറഞ്ഞു നിന്നു. വഴിയോരത്ത് വിൽപനയ്ക്കായി കൂട്ടിയിട്ട പൂക്കൾ

കാഞ്ഞങ്ങാട് ∙ ഓണം ‘കളറാക്കാനുള്ള’ ജനത്തിരക്കിൽ നഗരം വീർപ്പുമുട്ടി. അവസാനവട്ട ഒരുക്കവും പൂർത്തിയാക്കാനായി ജനം ഒഴുകിയെത്തിയതോടെ കാഞ്ഞങ്ങാട് നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വഴിയോര കച്ചവട കേന്ദ്രങ്ങളിലും മാളുകളിലും വസ്ത്രാലയങ്ങളിലും ജനം നിറഞ്ഞു നിന്നു. വഴിയോരത്ത് വിൽപനയ്ക്കായി കൂട്ടിയിട്ട പൂക്കൾ വാങ്ങാനായിരുന്നു ഏറെ തിരക്ക്. രാവിലെ ഉയർന്ന പൂ വില വൈകിട്ടായപ്പോഴേക്കും കുറഞ്ഞു വന്നു. പച്ചക്കറി കടകളാണ് തിരക്ക് അനുഭവപ്പെട്ട മറ്റൊരു സ്ഥലം. വില പോലും നോക്കാതെ ജനം ഓണം സുഭിക്ഷമാക്കാൻ പച്ചക്കറികൾ വാങ്ങിക്കൂട്ടി. വസ്ത്രാലയങ്ങളിൽ രാവിലെ മുതൽ അനുഭവപ്പെട്ട തിരക്ക് രാത്രി വൈകിയും തുടർന്നു. ഓണക്കോടി വാങ്ങാൻ വസ്ത്രാലയത്തിലേക്ക് കയറാൻ ക്യൂ നിൽക്കേണ്ട സ്ഥിതി വരെയുണ്ടായി.
പലവ്യഞ്ജന കടകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. തിരക്ക് കൂടിയതോടെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാതെ ആളുകൾ വട്ടംകറങ്ങി. പലരും നഗരത്തിന് വെളിയിൽ വാഹനം നിർത്തി നഗരത്തിലേക്ക് നടന്നെത്തി. ജനത്തിരക്കിലേക്ക് ആശംസയുമായി മാവേലിയും എത്തിയതോടെ ആവേശം ഇരട്ടിയായി. നഗരത്തിലെത്തിയവരെ സ്വീകരിക്കാൻ കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാവേലി എത്തിയത്. മാവേലിയോടൊപ്പം വ്യാപാരികളും ആശംസകളുമായി കൂടെയുണ്ടായിരുന്നു. മധുരം നൽകിയാണ് നഗരത്തിലെത്തിയവർക്ക് മാവേലി ഓണാശംസകൾ നേർന്നത്.