കാസർകോട് ജില്ലയിൽ ഇന്ന് (19-09-2024); അറിയാൻ, ഓർക്കാൻ
റൂഡ്സെറ്റിൽ പരിശീലനം തളിപ്പറമ്പ് ∙ കനറാ ബാങ്ക്, എസ്ഡിഎംഇ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ കാഞ്ഞിരങ്ങാട് പ്രവർത്തിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് സൗജന്യ പരിശീലനത്തിന് അപേക്ഷ

റൂഡ്സെറ്റിൽ പരിശീലനം
തളിപ്പറമ്പ് ∙ കനറാ ബാങ്ക്, എസ്ഡിഎംഇ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ കാഞ്ഞിരങ്ങാട് പ്രവർത്തിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ദിവസത്തെ പരിശീലനത്തിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് 22ന് മുൻപായി അപേക്ഷിക്കാം. ഫോൺ– 0460 2226573.
വെൽഡർ ട്രേഡിൽ ഒഴിവ്
മടിക്കൈ ∙ ഗവ. ഐടിഐയിൽ വെൽഡർ ട്രേഡിൽ ഒഴിവുള്ള സീറ്റിലേക്ക് 23ന് 11നു മുൻപ് അപേക്ഷിക്കാം. 9446270090.
കൂടിക്കാഴ്ച നാളെ
ചെമ്മനാട് ∙ ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക ഒഴിവ്. അഭിമുഖം നാളെ 2നു സ്‌കൂളിൽ. 9947636921.
വിവരശേഖരണം നടത്തുന്നു
ചെറുവത്തൂർ ∙ മാന്വൽ സ്കാവഞ്ചർ സർവേയുടെ ഭാഗമായി പഞ്ചായത്തിൽ മനുഷ്യ വിസർജ്യം നേരിട്ട് കൈകാര്യം ചെയ്യുന്നവരുടെ വിവരശേഖരണം നടത്തുന്നു. 25നകം ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഒബ്ജക്റ്റ് ഡ്രോയിങ് പഠന ക്ലാസ് 21ന്
കാഞ്ഞങ്ങാട് ∙ തിങ്ക് ആർട് കല്യാൺ റോഡ് ‘നിഴലും വെളിച്ചവും’ എന്ന വിഷയത്തിൽ നടത്തുന്ന ഒബ്ജക്റ്റ് ഡ്രോയിങ് പഠന ക്ലാസ് 21ന് 9ന് നടക്കും. ഫോൺ: 9745502080.
അധ്യാപക ഒഴിവ്
രാജപുരം ∙ സെന്റ് പയസ് കോളജിൽ ഇംഗ്ലിഷ്, ഡവലപ്മെന്റ് ഇക്കണോമിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. യുജിസി/നെറ്റ്/പിച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും. അഭിമുഖം 24ന് രാവിലെ 10ന് കോളജ് ഓഫിസിൽ.