വിലക്ക് ലംഘിച്ച് ഓടുന്ന ഓട്ടോറിക്ഷകൾ തടയുന്നു; തർക്കം
തൃക്കരിപ്പൂർ ∙ ടൗണിൽ നിലവിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ പാർക്കിങ് കിട്ടാത്ത റിക്ഷകൾ വിവിധ കേന്ദ്രങ്ങളിൽ നിർത്തിയിട്ട് ഓട്ടം പോകുന്നത് തർക്കത്തിനിടയാക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികിലും മറ്റുമായി നിർത്തിയിട്ട് ഓട്ടം പോകുന്ന റിക്ഷകൾ മറ്റു ഡ്രൈവർമാർ സംഘടിതമായി തടയുന്നുണ്ട്. ഇതാണ്

തൃക്കരിപ്പൂർ ∙ ടൗണിൽ നിലവിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ പാർക്കിങ് കിട്ടാത്ത റിക്ഷകൾ വിവിധ കേന്ദ്രങ്ങളിൽ നിർത്തിയിട്ട് ഓട്ടം പോകുന്നത് തർക്കത്തിനിടയാക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികിലും മറ്റുമായി നിർത്തിയിട്ട് ഓട്ടം പോകുന്ന റിക്ഷകൾ മറ്റു ഡ്രൈവർമാർ സംഘടിതമായി തടയുന്നുണ്ട്. ഇതാണ് തർക്കത്തിനിടയാക്കുന്നത്. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരം, വെള്ളാപ്പ് ജംക്‌ഷൻ റോഡ് പരിസരം, മൽസ്യമാർക്കറ്റ് പരിസരം, വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പരിസരം, തങ്കയം ജംക്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ ടൗണിലും പരിസരത്തുമായി ഓട്ടോ സ്റ്റാൻഡുകൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ പാർക്കിങ് കിട്ടാത്തതും ചെയ്യാത്തതുമായ റിക്ഷകൾ ടൗണിൽ ഒതുക്കിയിട്ട ശേഷം പിന്നീട് ആളെക്കയറ്റി പോകുന്നതായാണ് പരാതി. ഇത്തരം റിക്ഷകളുടെ ഓട്ടം തടയുമ്പോൾ തർക്കവും വാഗ്വാദവും ഉടലെടുക്കുന്നുണ്ട്.പഞ്ചായത്ത് മുൻ കയ്യെടുത്ത് ടൗണിൽ വിപുലീകരിച്ച, അംഗീകൃത ഓട്ടോറിക്ഷാ സ്റ്റാൻഡ് സ്ഥാപിക്കണമെന്നു ആവശ്യം