ലൈഫ് മിഷൻ പദ്ധതി: തുക ലഭിക്കാതെ കുടുംബം പാതിവഴിയിൽ നിലച്ച സ്വപ്നം
ചിറ്റാരിക്കാൽ ∙ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കാറ്റാംകവല പട്ടികവർഗ ഉന്നതിയിലെ പാപ്പിനിവീട്ടിൽ ബിജോയിയുടെ കുടുംബത്തിനു സ്വന്തമായൊരു വീട് ലഭിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ 6 ലക്ഷം രൂപയാണ് ഇവർക്ക് 2020 ൽ അനുവദിച്ചത്. ഇതോടെ വീടുനിർമാണവുമാരംഭിച്ചു.3 മുറികളും

ചിറ്റാരിക്കാൽ ∙ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കാറ്റാംകവല പട്ടികവർഗ ഉന്നതിയിലെ പാപ്പിനിവീട്ടിൽ ബിജോയിയുടെ കുടുംബത്തിനു സ്വന്തമായൊരു വീട് ലഭിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ 6 ലക്ഷം രൂപയാണ് ഇവർക്ക് 2020 ൽ അനുവദിച്ചത്. ഇതോടെ വീടുനിർമാണവുമാരംഭിച്ചു. 3 മുറികളും അടുക്കളയുമെല്ലാമുള്ള കോൺക്രീറ്റ് വീട് നിർമിക്കാനായിരുന്നു ലക്ഷ്യം. 2 വർഷത്തിനിടെ 2 ഗഡുക്കളിലായി 2.90 ലക്ഷം രൂപയും ലഭിച്ചു. ഇതുപയോഗിച്ച് ഭിത്തിവരെയുള്ള നിർമാണവും പൂർത്തിയാക്കി. എന്നാൽ, ബാക്കി പണം ലഭിക്കാതെവന്നതോടെ വീടിന്റെ കോൺക്രീറ്റ് പ്രവൃത്തി ഉൾപ്പെടെയുള്ള മറ്റു പണികളെല്ലാം മുടങ്ങി.
ശേഷിക്കുന്ന 3.10 ലക്ഷം രൂപ ലഭിച്ചാൽ മാത്രമേ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയൂ.ഭാര്യയും വിദ്യാർഥികളായ 4 പെൺമക്കളും ഉൾപ്പെടുന്ന ബിജോയിയുടെ കുടുംബം വീടിനോടു ചേർന്നു പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ചു നിർമിച്ച താൽക്കാലിക ഷെഡിലാണ് കഴിയുന്നത്. വീടിന്റെ ചെങ്കല്ലിൽ തീർത്ത ഭിത്തികളിലും മറ്റും മഴയിൽ പായൽപിടിച്ച നിലയിലാണ്. ജനാലകളുടെ കമ്പികളും മറ്റും തുരുമ്പെടുത്തു. ബാക്കി പണം അനുവദിക്കുന്നതിനു മറ്റു സാങ്കേതിക തടസ്സങ്ങളൊന്നുംതന്നെ ഇല്ലെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥയാൽ ഈ കുടുംബം ഇപ്പോഴും അരക്ഷിതരായി കഴിയേണ്ടിവരുന്നത്.