കാഞ്ഞങ്ങാട് റെയിൽവേ മേൽനടപ്പാലം; ഒരാഴ്ചയ്ക്കുള്ളിൽ അനുമതിയെന്ന് പ്രതീക്ഷ
കാഞ്ഞങ്ങാട്∙ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് സ്ഥാപിക്കുന്ന മേൽനടപ്പാലത്തിന് ദക്ഷിണ റെയിൽവേ മാനേജരുടെ അനുമതി ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനാകുമെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) അരുൺകുമാർ ചതുർവേദി. അനുമതി ലഭിച്ച് ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 2018ൽ അനുവദിക്കപ്പെട്ട

കാഞ്ഞങ്ങാട്∙ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് സ്ഥാപിക്കുന്ന മേൽനടപ്പാലത്തിന് ദക്ഷിണ റെയിൽവേ മാനേജരുടെ അനുമതി ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനാകുമെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) അരുൺകുമാർ ചതുർവേദി. അനുമതി ലഭിച്ച് ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 2018ൽ അനുവദിക്കപ്പെട്ട മേൽനടപ്പാലം പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണെങ്കിലും പുതിയ പാലം, യാത്രക്കാരല്ലാത്തവർക്ക് പാളം മറികടന്ന് മറുഭാഗത്തേക്ക് പോകാൻ കൂടെ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ വടക്കുഭാഗത്തായുള്ള വാഹന പാർക്കിങ്ങിൽ നിന്നാരംഭിച്ച് മറുവശത്തെ പാർക്കിങ്ങിൽ അവസാനിക്കുന്ന തരത്തിലാണ് പുതിയ മേൽനടപ്പാലം സ്റ്റേഷനിൽ ഉയരുക.
അതിവേഗത്തിൽ വർധിക്കുന്ന ജനസാന്ദ്രതയുള്ള കാഞ്ഞങ്ങാട് നഗരത്തെ രണ്ടായി പകുത്തുകൊണ്ടാണ് റെയിൽവേ പാളവും സ്റ്റേഷനും കടന്നുപോകുന്നതെന്ന വാദം പരിഗണിച്ചാണ്, മേൽനടപ്പാലം പാർക്കിങ്ങിൽ നിന്നാരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണമെന്ന ആവശ്യത്തോട് ഡിആർഎം അനുകൂല നിലപാട് സ്വീകരിച്ചത്. കോട്ടച്ചേരി മേൽപാലത്തിനോട് ചേർന്നുള്ള നടവഴി ഉടൻ യാത്രായോഗ്യമാക്കണമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
പാർക്കിങ് ഏരിയ വികസനം, പ്ലാറ്റ്ഫോമുകളിൽ പൂർണമായി മേൽക്കൂര, സ്റ്റേഷൻ റോഡ് നവീകരണം, ഓവുചാൽ സംവിധാനം, ഭക്ഷണശാല, ഇലക്ട്രോണിക് ഡിസ്പ്ലേ എന്നിവയടങ്ങിയ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കും അനുമതി ഉടൻ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ഉപാധ്യക്ഷൻ ബിൽടെക് അബ്ദുല്ല, കൗൺസിലർ ശിവദത്ത് തുടങ്ങിയവർ ഡിആർഎമ്മുമായി ചർച്ച നടത്തി. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം കാഞ്ഞങ്ങാട് ഡവലപ്മെന്റ് ഫോറം ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി, കെ.പി.മോഹനൻ, പി.എം.അബ്ദുൽ നാസർ, അബ്ദുൽ സത്താർ, സ്റ്റീഫൻ ജോസഫ്, അജിത്ത് കുമാർ കുന്നരുവത്ത് എന്നിവർ നിവേദനത്തിലൂടെ ഡിആർഎമ്മിനോട് ആവശ്യപ്പെട്ടു.
സ്റ്റേഷന്റെ തെക്കുഭാഗത്തുകൂടെ പാളങ്ങളെ മറികടന്നു പോകുന്ന നടവഴി മേൽനടപ്പാലം പോലുള്ള ബദൽ സംവിധാനങ്ങളൊരുക്കാതെ അടച്ചുപൂട്ടരുതെന്ന ആവശ്യവുമായി സ്വാമി നിത്യാനന്ദ പോളി ടെക്നിക് കോളജിലെ വിദ്യാർഥികൾ ഡിആർഎമ്മിന് നിവേദനം നൽകി. എന്നാൽ യാത്രക്കാർക്ക് അല്ലാതെ സമീപവാസികൾക്കായി മേൽനടപ്പാലം റെയിൽവേ നിർമിക്കാനുള്ള സാധ്യത കുറവാണെന്ന് സൂചിപ്പിച്ച ഉദ്യോഗസ്ഥർ, ആവശ്യമായ ഫണ്ട് എംപി, എംഎൽഎ, തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിച്ചാൽ നിർമാണാനുമതി ലഭിച്ചേക്കാമെന്ന പ്രതീക്ഷ പങ്കുവച്ചു.
‘ഇൻഫർമേഷൻ സെന്ററും ടിക്കറ്റ് കൗണ്ടറുകളും പുനഃസ്ഥാപിക്കണം’
കാഞ്ഞങ്ങാട്∙ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് നിർദിഷ്ട മേൽനടപ്പാലം നിർമാണ നടപടികൾ വേഗത്തിലാക്കണമെന്ന് നഗരവികസന കർമസമിതി യോഗം ആവശ്യപ്പെട്ടു. സ്റ്റേഷനിൽ നിർത്തലാക്കിയ ഇൻഫർമേഷൻ സെന്ററും ടിക്കറ്റ് കൗണ്ടറുകളും എത്രയും വേഗത്തിൽ പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്റ്റേഷൻ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബഹുജന കൺവൻഷൻ നടത്തും. ചെയർമാൻ സി.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി.കെ.ആസിഫ്, എം.സി.ജോസ്, ടി.മുഹമ്മദ് അസ്‌ലം, കുഞ്ഞിക്കണ്ണൻ കക്കാണത്ത് മഹേഷ്, കെ.മുഹമ്മദ് കുഞ്ഞി, എ.ഹമീദ് ഹാജി, എൻ.അശോക് കുമാർ, എം.കുഞ്ഞിക്കൃഷ്ണൻ, സി.മുഹമ്മദ് കുഞ്ഞി, എ.ദാമോദരൻ, ഇ.കെ.കെ.പടന്നക്കാട്, ഐശ്വര്യ കുമാരൻ എന്നിവർ പ്രസംഗിച്ചു.