പുഴു ആക്രമണത്തിൽ വലഞ്ഞ് വാഴക്കർഷകർ
തൃക്കരിപ്പൂർ ∙ വാഴ തിന്നു തീർക്കുകയാണ് പുഴുക്കൾ. പുഴുക്കളെ തുരത്താൻ മാർഗം കാണാതെ തീ തിന്ന് കർഷകർ. തൃക്കരിപ്പൂരിന്റെ വിവിധ മേഖലകളിൽ വാഴയിൽ പുഴു ശല്യം കർഷകർക്ക് കണ്ണീരായി മാറിയിരിക്കയാണ്.ഇലതീനി പുഴുക്കൾ പലേടത്തും വാഴത്തോട്ടങ്ങൾ കയ്യടക്കിയിട്ടുണ്ട്. വാഴയില പൂർണമായും തിന്നൊടുക്കുന്നു. തളിരിലയാണ്

തൃക്കരിപ്പൂർ ∙ വാഴ തിന്നു തീർക്കുകയാണ് പുഴുക്കൾ. പുഴുക്കളെ തുരത്താൻ മാർഗം കാണാതെ തീ തിന്ന് കർഷകർ. തൃക്കരിപ്പൂരിന്റെ വിവിധ മേഖലകളിൽ വാഴയിൽ പുഴു ശല്യം കർഷകർക്ക് കണ്ണീരായി മാറിയിരിക്കയാണ്. ഇലതീനി പുഴുക്കൾ പലേടത്തും വാഴത്തോട്ടങ്ങൾ കയ്യടക്കിയിട്ടുണ്ട്. വാഴയില പൂർണമായും തിന്നൊടുക്കുന്നു. തളിരിലയാണ് ഇവർക്ക് ഏറെ ഇഷ്ടം. തിന്നു തുടങ്ങുന്ന 3ഘട്ടങ്ങളുടെ ഒടുവിൽ വാഴയില കരിഞ്ഞു വാഴ നശിച്ചു പോകുകയോ കുല നാശം വരികയോ ചെയ്യും. പുഴു തിന്നു തുടങ്ങുന്നതിന്റെ രണ്ടാമത്തെ ഘട്ടത്തിൽ ഇലയുടെ നിറം മാറിത്തുടങ്ങുകയും പ്ലാസ്റ്റിക്ക് പോലെ ആയിത്തുടങ്ങുകയും ചെയ്യും.
ഞാലിപ്പൂവനിലും നേന്ത്രവാഴയിലും കൂടുതൽ ശല്യം കാണുന്നു.ശാസ്ത്രീയമായ പരിചരണം കിട്ടാത്ത വാഴകളിൽ പുഴു ശല്യം കൂടുതലുണ്ട്. തളിരില പൂർണമായും പുറത്തെത്തുമ്പോഴേക്കും അതിലെ ജൈവാംശം മുഴുവൻ തിന്നു തീർക്കും. സവിശേഷമായ കാലാവസ്ഥ പുഴു ശല്യം വ്യാപകമാകുന്നതിനു ഇടയാക്കിയെന്നു പറയുന്നു. പുഴു ശല്യത്തിനെതിരെ വിശദമായ പരിശോധന നടത്തി നടപടി വേണമെന്നു ആവശ്യം.