ഇനി കാണാം, ബേക്കൽ കോട്ടയിൽ സൂര്യോദയവും സൂര്യാസ്തമയവും
ബേക്കൽ ∙ ബേക്കൽ കോട്ടയിൽ ഇനി മുതൽ സന്ദർശകർക്ക് സൂര്യോദയവും സൂര്യാസ്തമയവും കാണാം. നേരത്തെ 8.30 മുതൽ 5.30 വരെയായിരുന്നു സന്ദർശന സമയം. ഏറെക്കാലത്തെ ആവശ്യത്തിനു ശേഷം രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെയായി ദീർഘിപ്പിച്ചു.രാവിലെ 6.30ന് പ്രവേശനം അനുവദിച്ചു തുടങ്ങുമെങ്കിലും വൈകിട്ട് 5.55 വരെയായിരിക്കും

ബേക്കൽ ∙ ബേക്കൽ കോട്ടയിൽ ഇനി മുതൽ സന്ദർശകർക്ക് സൂര്യോദയവും സൂര്യാസ്തമയവും കാണാം. നേരത്തെ 8.30 മുതൽ 5.30 വരെയായിരുന്നു സന്ദർശന സമയം. ഏറെക്കാലത്തെ ആവശ്യത്തിനു ശേഷം രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെയായി ദീർഘിപ്പിച്ചു.രാവിലെ 6.30ന് പ്രവേശനം അനുവദിച്ചു തുടങ്ങുമെങ്കിലും വൈകിട്ട് 5.55 വരെയായിരിക്കും കോട്ടയിൽ പ്രവേശന അനുമതി. പ്രവേശന ടിക്കറ്റ് 5.55നു മുൻപ് എടുക്കണം. അസ്തമയം കണ്ട ശേഷം 6.30നു തന്നെ പുറത്തിറങ്ങണം. രാത്രി മുഴുവൻ സഞ്ചാരികൾക്ക് കോട്ടയിൽ തങ്ങി ആകാശ കാഴ്ചയും കടലിരമ്പവും കടൽകാഴ്ചയും അനുഭവിക്കാനുള്ള സൗകര്യം വേണമെന്ന ആവശ്യവും ഉണ്ട്. കോട്ട സജീവമാക്കുന്നതോടൊപ്പം കേന്ദ്ര പുരാവസ്തു വകുപ്പിനു വലിയ വരുമാന മാർഗവും ആകും അത്. കോട്ടയിൽ നിന്ന് ഖനനം ചെയ്ത സാമഗ്രികൾ പ്രദർശനത്തിനു വയ്ക്കണമെന്ന ആവശ്യവുമുണ്ട്. ബേക്കൽക്കോട്ടയുടെ ചരിത്രം പരിചയപ്പെടുത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിക്കാനുള്ള നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല.