പൂടുംകല്ല് –ചിറങ്കടവ് റോഡ് നവീകരണത്തിൽ അനാസ്ഥ ചക്രസ്തംഭന സമരവും ഉപവാസവും നാളെ
രാജപുരം ∙ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിലെ പൂടുംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ പ്രത്യക്ഷ ജനകീയ സമരത്തിന്റെ ഭാഗമായി മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ നാളെ ഗാന്ധിജയന്തി ദിനത്തിൽ ഏകദിന ഉപവാസ സമരവും ചക്രസ്തംഭന സമരവും നടത്തും. രാവിലെ 9.50

രാജപുരം ∙ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിലെ പൂടുംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ പ്രത്യക്ഷ ജനകീയ സമരത്തിന്റെ ഭാഗമായി മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ നാളെ ഗാന്ധിജയന്തി ദിനത്തിൽ ഏകദിന ഉപവാസ സമരവും ചക്രസ്തംഭന സമരവും നടത്തും. രാവിലെ 9.50 മുതൽ 10 വരെ ചക്രസ്തംഭന സമരവും തുടർന്ന് ബളാംതോട് ഏകദിന ഉപവാസവും നടക്കും. പൂടുംകല്ല് മുതൽ പാണത്തൂർ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണ കാലാവധിയായ 18 മാസം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിനെ തുടർന്നു കരാറുകാരനു 9 മാസം കൂടി നീട്ടി നൽകിയിരുന്നു. ഈ അവധിയും കഴിഞ്ഞ് മാസങ്ങള്‍ ആതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ തീരുമാനിച്ചത്.
കാഞ്ഞങ്ങാട് നിന്നും പാണത്തൂർ വരെ 42 കിലോമീറ്റർ ദൂരം വരുന്ന സംസ്ഥാന പാതയുടെ ഘട്ടം ഘട്ടമായുള്ള മെക്കാഡം ടാറിങ് പ്രവൃത്തി 15 വർഷം മുൻപ് ആരംഭിച്ചതാണ്. ഇപ്പോഴും നവീകരണം പൂർത്തിയായിട്ടില്ല. പൂടുംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള 17.2 കിലോമീറ്റർ ദൂരത്തെ നിർമാണം ആരംഭിച്ചിട്ട് 2 വർഷം പിന്നിട്ടു. ഇതുവരെ 9 കിലോമീറ്റർ ദൂരം ആദ്യ ഘട്ട ടാറിങ് മാത്രമാണ് പൂർത്തിയാക്കാനായത്. ഏകദിന ഉപവാസം ഡോ.സിനോഷ് സ്കറിയാച്ചൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.നാരായണൻ, പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷിനോജ് ചാക്കോ, സരിത ബാബു, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ തുടങ്ങിയവർ പ്രസംഗിക്കും.
7 നു ശേഷം ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ നേതൃത്വത്തിൽ ധനകാര്യ മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവരെ കണ്ട് സംസ്ഥാന പാതയുടെ നവീകരണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടും. തുടർ നടപടികൾ ഇല്ലെങ്കിൽ മലയോര ജനതയെ ഒന്നടങ്കം അണിനിരത്തി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മലനാട് വികസന സമിതി ചെയർമാൻ ആർ.സൂര്യനാരായണ ഭട്ട്, വൈസ് ചെയർമാൻ കെ.ജെ.സജി, ജനറൽ സെക്രട്ടറി ബി.അനിൽ കുമാർ, ട്രഷറർ അജി ജോസഫ്, ആർ.സി.രജനീ ദേവി എന്നിവർ അറിയിച്ചു.
കോൺഗ്രസ് ധർണ നടത്തി
രാജപുരം ∙ കാഞ്ഞങ്ങാട്- പാണത്തൂർ റോഡിൽ നിർമാണം പാതി വഴിയിലായ പൂടുംകല്ല് - ചിറങ്കടവ് റോഡ് അടിയന്തരമായി നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ.ജയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് എൻ.ബാലചന്ദ്രൻ, എം.കുഞ്ഞമ്പു നായർ, തോമസ്.ടി.തയ്യിൽ, മധുസൂദനൻ ബാലൂർ, രാധ സുകുമാരൻ, ജോണി തോലംമ്പുഴ, എസ്.മധുസൂദനൻ, സുപ്രിയ അജിത്ത്, എം.ജയകുമാർ, എൻ.വിൻസന്റ് എന്നിവർ പ്രസംഗിച്ചു.