കളഞ്ഞുകിട്ടിയ അരലക്ഷം രൂപ ഉടമയ്ക്കു കൈമാറി യുവാവ്
മാങ്ങാട് ∙ റോഡിൽനിന്നു വീണുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥനെ ഏൽപിച്ച് കപ്പൽ ജീവനക്കാരനായ യുവാവിന്റെ സത്യസന്ധത. ഇന്നലെ വൈകിട്ടാണ് ബാര അംബാപുരത്തെ ബി.രൺജിത്കുമാറിനു പണം കളഞ്ഞുകിട്ടിയത്. കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് മാങ്ങാട് വെടിക്കുന്ന് റോഡിൽനിന്നു പണം കിട്ടിയത്. വിവരം നാട്ടിലെ വാട്സാപ് ഗ്രൂപ്പിൽ

മാങ്ങാട് ∙ റോഡിൽനിന്നു വീണുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥനെ ഏൽപിച്ച് കപ്പൽ ജീവനക്കാരനായ യുവാവിന്റെ സത്യസന്ധത. ഇന്നലെ വൈകിട്ടാണ് ബാര അംബാപുരത്തെ ബി.രൺജിത്കുമാറിനു പണം കളഞ്ഞുകിട്ടിയത്. കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് മാങ്ങാട് വെടിക്കുന്ന് റോഡിൽനിന്നു പണം കിട്ടിയത്. വിവരം നാട്ടിലെ വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച് പണം മേൽപറമ്പ് പൊലീസിനു കൈമാറി. വെടിക്കുന്ന് റോഡിലെ ഇബ്രാഹിം കല്ലട്രയുടേതാണ് പണമെന്ന് പിന്നീടു വ്യക്തമായി. രൺജിത് മകൾ നൈഗനക്ഷത്രയുമായെത്തി എഎസ്ഐ പി.ഷീല, സിപിഒ പ്രശാന്തി എന്നിവരുടെ സാന്നിധ്യത്തിൽ ഇബ്രാഹിമിന് പണം കൈമാറി. പാന്റ്സിന്റെ കീശയിലുണ്ടായിരുന്ന പണം സ്കൂട്ടറിൽ പോകുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു.