അധ്യാപകരുടെ പണം തട്ടിയ കേസിൽ മുൻ അറ്റൻഡർക്ക് 12 വർഷം തടവ്
കാസർകോട് ∙ മൊഗ്രാൽ ഗവ.സ്‌കൂളിലെ രേഖകളിൽ കൃത്രിമം കാണിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും പണം തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ സ്‌കൂൾ അറ്റൻഡർക്ക് 12 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും. കൊടക്കാട് അയനിക്കാട്ട് എ.ഹരികേശവിനെ(55)യാണ് തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി എ.രാമകൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചാൽ പണം

കാസർകോട് ∙ മൊഗ്രാൽ ഗവ.സ്‌കൂളിലെ രേഖകളിൽ കൃത്രിമം കാണിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും പണം തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ സ്‌കൂൾ അറ്റൻഡർക്ക് 12 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും. കൊടക്കാട് അയനിക്കാട്ട് എ.ഹരികേശവിനെ(55)യാണ് തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി എ.രാമകൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചാൽ പണം നഷ്ടപ്പെട്ട 18 അധ്യാപകർക്ക് 5000 രൂപ വീതം നൽകണമെന്ന് കോടതി നിർദേശിച്ചു.
1998ലാണ് കേസിനാസ്പദമായ സംഭവം. ഹരികേശവ് സ്‌കൂളിലെ രേഖകളിൽ കൃത്രിമം കാണിച്ച് പേ ബില്ല്, ട്രഷറി ബില്ല്, ബുക്ക് എന്നിവയിൽ നിന്നായി 48861 രൂപ കൈക്കലാക്കുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി ഹരികേശവിനെതിരെ കേസെടുത്തു. അന്നത്തെ കാസർകോട് വിജിലൻസ് ഡിവൈഎസ്പിമാരായിരുന്ന മാത്യു പോളികാർപ്പ്, കെ.വി കുഞ്ഞികൃഷ്ണ മാരാർ, കെ.സി ബാലകൃഷ്ണൻ എന്നിവരാണ് ഘട്ടം ഘട്ടമായി അന്വേഷണം നടത്തി തലശ്ശേരി വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ ഉഷാകുമാരി ഹാജരായി