തൃക്കരിപ്പൂർ ∙ രാജീവ്ജി കൾച്ചറൽ സെന്റർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര കേന്ദ്രത്തിലേക്ക് ഗാന്ധി സ്‌മൃതിയാത്ര നടത്തി. ഇളമ്പച്ചിയിൽ സ്മൃതി യാത്ര ഗാന്ധിയൻ പ്രവർത്തകൻ റിട്ട.എഇഒ കെ.വി.രാഘവൻ ഫ്ലാഗ് ഓഫ് ചെയ്തു.സ്വാതന്ത്ര്യ സമരത്തിൽ ഉപ്പുകുറുക്കൽ സമരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ രാജീവ്ജി കൾച്ചറൽ സെന്റർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി  സ്വാതന്ത്ര്യ സമര കേന്ദ്രത്തിലേക്ക് ഗാന്ധി സ്‌മൃതിയാത്ര നടത്തി. ഇളമ്പച്ചിയിൽ  സ്മൃതി യാത്ര ഗാന്ധിയൻ പ്രവർത്തകൻ റിട്ട.എഇഒ കെ.വി.രാഘവൻ  ഫ്ലാഗ് ഓഫ് ചെയ്തു.സ്വാതന്ത്ര്യ സമരത്തിൽ ഉപ്പുകുറുക്കൽ സമരം നടത്തിയ ഉളിയംകടവിൽ നടത്തിയ സമാപന സമ്മേളനംപഞ്ചായത്ത് അംഗം  എം.രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. രാജീവ്‌ജി കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ.സത്യനാഥൻ,  ട്രഷറർ ടി.വി.കുഞ്ഞികൃഷ്‌ണൻ, കെ.പി.ദിനേശൻ, സി.എം.ബാലകൃഷ്ണൻ, പ്രസാദ് ഒളവറ, വി.അഫ്സൽ ഹാജി, സുനിത രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സ്മൃതി യാത്രയിൽ സേവാദൾ വൊളന്റിയർമാർ ഉൾപ്പെടെ അണിനിരന്നു. നേരത്തെ ഡി.കെ.രവീന്ദ്രൻ സ്മാരക മന്ദിരത്തിൽ പുഷ്പാർച്ചനയും മറ്റും നടത്തി. ഐകർ പോസ്റ്റ് ഗ്രാജുവേറ്റ് അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കെ.വി.ദൃശ്യയെ ചടങ്ങിൽ അനുമോദിച്ചു. പി.സി.രാധാകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി.

ADVERTISEMENT

ഗാന്ധിസ്മൃതി 
കാസർകോട് ∙ എഐവൈഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ഗാന്ധി സ്മൃതി സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ്‌ എം.സി.അജിത്ത് അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി എം.ശ്രീജിത്ത് മടിക്കൈ, ജോ.സെക്രട്ടറി ധനീഷ് ബിരിക്കുളം, ബിജു ഉണ്ണിത്താൻ, സുനിൽ കുമാർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പ്രഭിജിത്ത് എന്നിവർ 
പ്രസംഗിച്ചു.

ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി
കാസർകോട് ∙ ഗാന്ധിജയന്തി ദിനത്തിൽ കലക്ടർ കെ.ഇമ്പശേഖർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ശകുന്തള, എസ്.എൻ.സരിത, അംഗം ജാസ്മിൻ കബീർ, എഡിഎം പി.അഖിൽ, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ജെയ്‌സൺ മാത്യു, നവകേരളം കർമ പദ്ധതി ജില്ലാ കോഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.ജയൻ, ടി.രാജേഷ്, ഹുസൂർ ശിരസ്തദാർ ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ കലക്ടർ കെ. ഇമ്പശേഖർ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.
English Summary:

Thrikaripur and Kasaragod marked Gandhi Jayanti with heartfelt tributes to Mahatma Gandhi. Rajivji Cultural Centre organized a Gandhi Remembrance Walk culminating in a ceremony at the site of the historic Salt Satyagraha. AIYF held a separate event featuring speeches by prominent leaders. Floral tributes were paid at the Gandhi statue, reflecting the enduring impact of Gandhi's teachings on these communities.