ആഗ്രഹം മനസ്സിലാക്കിയ സംഘാടകർ അരികിലെത്തിച്ചു; പ്രിയഗായികയെ കണ്ട് വെള്ളച്ചിയമ്മ
ചിറ്റാരിക്കാൽ ∙ പ്രിയഗായിക കെ.എസ്.ചിത്രയെ നേരിൽക്കണ്ട് മനം കുളിർത്ത് വെള്ളച്ചിയമ്മ. ഗായികയെ കണ്ട സന്തോഷത്തിലാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സർക്കാരി പട്ടികവർഗ ഉന്നതിയിലെ 77 കാരിയായ കുറ്റ്യാട്ട് വെള്ളച്ചിയമ്മ. കഴിഞ്ഞ ദിവസം കമ്പല്ലൂർ ഭഗവതീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിൽ സരസ്വതീ മണ്ഡപ

ചിറ്റാരിക്കാൽ ∙ പ്രിയഗായിക കെ.എസ്.ചിത്രയെ നേരിൽക്കണ്ട് മനം കുളിർത്ത് വെള്ളച്ചിയമ്മ. ഗായികയെ കണ്ട സന്തോഷത്തിലാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സർക്കാരി പട്ടികവർഗ ഉന്നതിയിലെ 77 കാരിയായ കുറ്റ്യാട്ട് വെള്ളച്ചിയമ്മ. കഴിഞ്ഞ ദിവസം കമ്പല്ലൂർ ഭഗവതീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിൽ സരസ്വതീ മണ്ഡപ സമർപ്പണ ചടങ്ങിലാണ് കെ.എസ്.ചിത്രയെത്തിയത്.
ചിത്രയെ നേരിൽക്കാണണമെന്ന ആഗ്രഹത്താൽ വെള്ളച്ചിയമ്മ സരസ്വതീ മണ്ഡപത്തിന്റെ സമീപത്തുതന്നെ നിന്നു. ആഗ്രഹം മനസ്സിലാക്കിയ സംഘാടകർ വെള്ളച്ചിയമ്മയെ ചിത്രയ്ക്ക് അരികിലെത്തിച്ചു. കൈകൂപ്പി സ്നേഹം പ്രകടിപ്പിച്ച ഗായിക തന്നോട് സംസാരിച്ചത് ദേവീ കടാക്ഷമായിട്ടാണ് വെള്ളച്ചിയമ്മ കരുതുന്നത്.
ചെറുപ്പം മുതൽക്കേ മംഗലംകളി ഉൾപ്പെടെയുള്ള പരമ്പരാഗത ഗോത്ര കലകളും നാടൻ പാട്ടുകളുമെല്ലാം സ്വായത്തമാക്കിയ ഈ മുത്തശ്ശിക്ക് ഭക്തിഗാനങ്ങളോടാണ് ഏറെയിഷ്ടം. പാട്ടുകാരിൽ ഏറെയിഷ്ടം ചിത്രയോടുതന്നെ. നന്ദനം സിനിമയിലെ കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന കെ.എസ്.ചിത്രയുടെ ഗാനമാണ് ഏറെ പ്രിയപ്പെട്ടതെന്നും ഈ മുത്തശ്ശി പറയുന്നു.