ജില്ലാ കലോത്സവം തീയതി മാറ്റി:തൃക്കരിപ്പൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവം അടുത്തവർഷം ജനുവരിയിലേക്ക് നീട്ടിവച്ച സാഹചര്യത്തിൽ ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 20 മുതൽ നടത്താൻ നിശ്ചയിച്ച ജില്ലാ കലോത്സവം 26 മുതൽ 30 വരെയുള്ള തീയതികളിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഡിജിറ്റൽ ക്രിയേറ്റർ:

ജില്ലാ കലോത്സവം തീയതി മാറ്റി:തൃക്കരിപ്പൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവം അടുത്തവർഷം ജനുവരിയിലേക്ക് നീട്ടിവച്ച സാഹചര്യത്തിൽ ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 20 മുതൽ നടത്താൻ നിശ്ചയിച്ച ജില്ലാ കലോത്സവം 26 മുതൽ 30 വരെയുള്ള തീയതികളിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഡിജിറ്റൽ ക്രിയേറ്റർ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലാ കലോത്സവം തീയതി മാറ്റി:തൃക്കരിപ്പൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവം അടുത്തവർഷം ജനുവരിയിലേക്ക് നീട്ടിവച്ച സാഹചര്യത്തിൽ ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 20 മുതൽ നടത്താൻ നിശ്ചയിച്ച ജില്ലാ കലോത്സവം 26 മുതൽ 30 വരെയുള്ള തീയതികളിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഡിജിറ്റൽ ക്രിയേറ്റർ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലാ കലോത്സവം  തീയതി മാറ്റി: തൃക്കരിപ്പൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവം അടുത്തവർഷം ജനുവരിയിലേക്ക് നീട്ടിവച്ച സാഹചര്യത്തിൽ ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 20 മുതൽ നടത്താൻ നിശ്ചയിച്ച ജില്ലാ കലോത്സവം 26 മുതൽ 30 വരെയുള്ള തീയതികളിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ഡിജിറ്റൽ ക്രിയേറ്റർ: സൗജന്യപരിശീലനം
കാസർകോട് ∙ ഡിജിറ്റൽ ക്രിയേറ്റേഴ്സ് ആകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന പരിപാടിയുമായി സംസ്ഥാന യുവജന കമ്മിഷൻ. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്സിനെ വാർത്തെടുക്കുകയാണ് ലക്ഷ്യം  തിരുവനന്തപുരം ബ്രിജിങ് ഡോട്ട്സ് മീഡിയ സൊലൂഷൻസ് എന്ന സ്റ്റാർട്ടപ് കമ്പനിയുമായി ചേർന്നാണ് പരിശീലനം നടത്തുക.

ADVERTISEMENT

2 ദിവസത്തെ പരിശീലന പരിപാടിയിൽ യുട്യൂബ്, മെറ്റ തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നു ഉൾപ്പെടെ വിദഗ്ധർ ക്ലാസെടുക്കും. 18 മുതൽ 40 വയസ്സു വരെയുള്ളവർക്കാണ് അവസരം. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേർക്ക് ആയിരിക്കും ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക.

തിരുവനന്തപുരത്ത് താമസ സൗകര്യം ഉൾപ്പെടെ സംഘാടകർ ഒരുക്കുന്നുണ്ട്. മേഖലയിലെ വിദഗ്ധർ തയാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്നവർക്ക്  സർട്ടിഫിക്കറ്റ് ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 15ന് അകം creatorbootcamp2024@gmail.com എന്ന ഇ –  മെയിൽ ഐഡിയിൽ ബയോഡേറ്റയും നിലവിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും അയയ്ക്കണം.

ADVERTISEMENT

ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ് ഇന്ന്
രാജപുരം ∙ കണ്ണൂർ സർവകലാശാല പുരുഷ വിഭാഗം ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ് ഇന്ന് രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിൽ നടക്കും. വിവിധ കോളജുകളിൽ നിന്നായി 150 കായികതാരങ്ങൾ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ.ബിജു ജോസഫ് ഉദ്ഘാടനം ചെയ്യും.

ജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
പെരിയ ∙ ഗോത്ര ജീവിക സ്വാശ്രയ സംഘത്തിന്റെ  നേതൃത്വത്തിൽ പെരിയ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ  ദ്വിദിന ജില്ലാതല ഫുട്ബോൾ ടൂർണമെന്റ് നടത്തും. പങ്കെടുക്കുന്ന ടീമുകൾ 20 ന് മുൻപായി പേരു നൽകണം. ഫോൺ: 6282300518, 8545568075.

ADVERTISEMENT

ജോലി ഒഴിവ്
കാസർകോട് ∙ കുടുംബശ്രീ ജില്ലാമിഷൻ പദ്ധതിയായ സ്റ്റാർട്ട്അപ് വില്ലേജ് ഒൻട്രപ്രനർഷിപ് പ്രോഗ്രാം കാഞ്ഞങ്ങാട് ബ്ലോക്കിൽ നടപ്പിലാക്കുന്നതിനു ബിആർസി ഓഫിസ് അക്കൗണ്ടന്റ് ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബികോം, ടാലി (അക്കൗണ്ടിങ്ങിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം), മലയാളം ഡിടിപി നിർബന്ധം. പ്രായപരിധി 25-45. അപേക്ഷക അയൽക്കൂട്ട അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന സ്ത്രീകൾക്ക് മുൻഗണന. അപേക്ഷ 25ന ​അകം കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ, ജില്ലാ മിഷൻ ഓഫിസ്, സിവിൽ സ്‌റ്റേഷൻ കെട്ടിടം, വിദ്യാനഗർ – 671123 എന്ന വിലാസത്തിൽ അയയ്ക്കണം. 8547224811.

പെരിയ ∙ സാമൂഹിക ആരോഗ്യ കേന്ദ്രം സായാഹ്ന ഒപിയിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി.ഫാം, ഡി.ഫാം, കേരള ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ. അഭിമുഖം 14ന് 10നു സിഎച്ച്സിയിൽ. 9495679030.
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ട്രേഡ് ടെക്‌നിഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡിൽ ടിഎച്ച്എസ്എസ്എൽസി/ഐടിഐ/കെജിടിഇ/കെജിസിഇ/എൻസിവിടി. അഭിമുഖം 10ന് 11നു കോളജിൽ. 9446463953.

ബദിയടുക്ക ∙ പെർഡാല ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30നു സ്‌കൂളിൽ. 9048405684.
ഉദുമ ∙ ഗവ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മാത്‌സ് (കന്നഡ) ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂളിൽ.
പെർള ∙ എൻമകജെ പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തിൽ  ഒന്നാം തരം ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നതിന്  സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച  14ന് 2ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.

സീറ്റ് ഒഴിവ്
മഞ്ചേശ്വരം ∙ ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളജിൽ ഒന്നാം വർഷ എം.കോം കോഴ്സിൽ ഒരു സീറ്റ് ഒഴിവ്. വിദ്യാർഥികൾ (കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ വഴി അപേക്ഷിച്ചവരും അല്ലാത്തവരും) 9ന് 3ന് അകം കോളജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 9188900214.

ഒഴിവ്
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ബിആർസിയിൽ സ്പീച്ച് തെറപ്പി, ബിഹേവിയർ തെറപ്പി എന്ന തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട്. കൂടിക്കാഴ്ച നാളെ 10ന് നടക്കും.

സീറ്റ് ഒഴിവ്
പെരിങ്ങോം ∙ പെരിങ്ങോം ഗവ. കോളജിൽ 2024-25 അധ്യയന വർഷം ഒന്നാം വർഷ എംഎ ഇംഗ്ലിഷ് വിഷയത്തിൽ വിവിധ വിഭാഗങ്ങളിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ 10നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫിസുമായി ബന്ധപ്പെടണം. 0498