നഷ്ടക്കൃഷിയല്ല; കുറഞ്ഞ ചെലവിൽ മികച്ച ആദായം നൽകി പപ്പായ
സുള്ള്യ ∙ മഴ കാരണം മരങ്ങൾ നശിച്ചെങ്കിലും പപ്പായ നഷ്ടക്കൃഷിയല്ല എന്ന് സുള്ള്യ ഐവർനാട്ടിലെ നവീൻ ചാത്തുബായി പറയുന്നു. കുറഞ്ഞ ചെലവും, പരിപാലനവും മതി എന്നതാണ് പപ്പായ കൃഷിയുടെ പ്രത്യേകത. കഴിഞ്ഞ വർഷം 200 തയ്‌വാൻ റെഡ് ലേഡി ഇനം പപ്പായ തൈകളാണ് നവീൻ നട്ടത്. നട്ട് മൂന്ന് മാസത്തിനകം പൂ വിരിഞ്ഞ് കായ ഉണ്ടായി

സുള്ള്യ ∙ മഴ കാരണം മരങ്ങൾ നശിച്ചെങ്കിലും പപ്പായ നഷ്ടക്കൃഷിയല്ല എന്ന് സുള്ള്യ ഐവർനാട്ടിലെ നവീൻ ചാത്തുബായി പറയുന്നു. കുറഞ്ഞ ചെലവും, പരിപാലനവും മതി എന്നതാണ് പപ്പായ കൃഷിയുടെ പ്രത്യേകത. കഴിഞ്ഞ വർഷം 200 തയ്‌വാൻ റെഡ് ലേഡി ഇനം പപ്പായ തൈകളാണ് നവീൻ നട്ടത്. നട്ട് മൂന്ന് മാസത്തിനകം പൂ വിരിഞ്ഞ് കായ ഉണ്ടായി തുടങ്ങും. പിന്നീട് ഒന്നര വർഷത്തോളം പപ്പായ നിരന്തരം വിളവ് നൽകും. കിലോയ്ക്ക് 20-25 രൂപ വില ലഭിക്കുന്ന പപ്പായ കൃഷിയിൽനിന്ന് നവീൻ ഈ വർഷം 50,000 രൂപ വരുമാനം നേടി.
ആട്ടിൻ വളവും മറ്റു ജൈവ വളവും ഇട്ട് വളർത്തുന്ന പപ്പായ തൈകൾക്ക് വെള്ളം ആവശ്യമാണ്. പപ്പായയ്ക്ക് ആവശ്യക്കാർ ഏറെയാണ്. കമുകിന് ഇടവിളയായി പപ്പായ കൃഷി നടത്തുന്നത്. മികച്ച ആദായം ലഭിച്ചുവെങ്കിലും മഴ കൂടിയത് കാരണം നവീന്റെ നൂറോളം പപ്പായ മരങ്ങൾ നശിച്ചു പോയി. ഇപ്പോൾ പപ്പായ തൈകൾ നടാൻ പറ്റിയ സമയമാണ് എന്ന് നവീൻ പറയുന്നു.