സത്യനാരായണ ബെളേരിയുടെ നെൽവിത്തുകളെക്കുറിച്ച് പഠനം
നെട്ടണിഗെ(ബെള്ളൂർ) ∙ പത്മശ്രീ ജേതാവും പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനുമായ സത്യനാരായണ ബെളേരിയുടെ കൈവശമുള്ള നെല്ലിനങ്ങളെക്കുറിച്ചു ശാസ്ത്രീയ പഠനത്തിനു തുടക്കമിട്ടു മംഗളൂരു കൃഷി വിജ്ഞാൻ കേന്ദ്രം. ഓരോ ഇനവും ഏതു സ്ഥലത്താണ് അനുയോജ്യമെന്നു കണ്ടെത്തുകയാണ് പഠനത്തിന്റെ മുഖ്യ ലക്ഷ്യം. കൃഷി വിജ്ഞാൻ

നെട്ടണിഗെ(ബെള്ളൂർ) ∙ പത്മശ്രീ ജേതാവും പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനുമായ സത്യനാരായണ ബെളേരിയുടെ കൈവശമുള്ള നെല്ലിനങ്ങളെക്കുറിച്ചു ശാസ്ത്രീയ പഠനത്തിനു തുടക്കമിട്ടു മംഗളൂരു കൃഷി വിജ്ഞാൻ കേന്ദ്രം. ഓരോ ഇനവും ഏതു സ്ഥലത്താണ് അനുയോജ്യമെന്നു കണ്ടെത്തുകയാണ് പഠനത്തിന്റെ മുഖ്യ ലക്ഷ്യം. കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ പരീക്ഷണത്തോട്ടം ഒരുക്കിയാണ് ഇതേക്കുറിച്ചു പഠിക്കുന്നത്. ആദ്യഘട്ടത്തിൽ 10 ഇനങ്ങളാണ് കൃഷി ചെയ്തു പരീക്ഷിക്കുന്നത്.
വിജയിക്കുകയാണെങ്കിൽ ഈ നെല്ലിനങ്ങൾ കൂടുതൽ കർഷകരിലേക്കെത്തിച്ചു കൃഷി വ്യാപകമാക്കാനും പദ്ധതിയുണ്ട്. കർണാടകയുടെ തനത് ഇനമായ കരികഗ്ഗ, ഔഷധ ഇനമായ ഞവര, രക്തശാലി, വരനെല്ല്, രാജകയമ്മ, ഗന്ധകശാല, ജുഗൽ, നെരെഗുളി, തവളക്കണ്ണൻ എന്നിവയാണ് കൃഷി ചെയ്തത്. സത്യനാരായണയുടെ വീട്ടിൽ മുളപ്പിച്ച ഞാറാണ് മംഗളൂരുവിൽ കൊണ്ടുപോയി നട്ടത്. കഴിഞ്ഞ ജൂലൈ മാസം 3നാണ് വിത്തിട്ടത്. 20 ദിവസത്തിനു ശേഷം പറിച്ചു നട്ടു. സത്യനാരായണയുടെ നേതൃത്വത്തിലായിരുന്നു ഞാർ നടീൽ.
കരികഗ്ഗ നെല്ല് ഉപ്പുവെള്ളത്തെ അതിജീവിക്കുന്നതാണ്. ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിൽ കൃഷിക്ക് ഏറ്റവും അനുയോജ്യം. വരനെല്ല് വെള്ളം ഏറ്റവും കുറവ് ആവശ്യമുള്ള ഇനമാണ്. രക്തശാനി പേരു പോലെ തന്നെ രക്തം ശുദ്ധീകരിക്കുന്ന ഔഷധ ഇനമാണ്. ഞവരയും ഔഷധ ഇനം. ഒരു നെല്ലിൽ തന്നെ 2 അരി മണികളാണ് ജുഗലിന്റെ പ്രത്യേകത. തവളക്കണ്ണൻ കീടങ്ങളെ പ്രതിരോധിക്കാൻ ശേഷി കൂടിയതമാണ്. രാജകയമ്മ കൃഷി ദൈർഘ്യം കൂടിയതും വിളവ് കൂടുതല് ലഭിക്കുന്നതുമാണ്. ഇതിന് ഉയരവും കൂടുതലാണ്.
ഇവയെക്കുറിച്ചു കൂടുതൽ പഠിച്ച ശേഷം ഉൽപാദന ശേഷി കൂടിയ ഇനങ്ങൾക്കു കൂടുതൽ പ്രചാരം നൽകാനും സംരക്ഷിക്കാനുമാണ് കൃഷി വിജ്ഞാന കേന്ദ്രം അധികൃതരുടെ തീരുമാനം. സത്യനാരായണ ബെളേരിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി അദ്ദേഹത്തെ പത്മശ്രീക്കു ശുപാർശ ചെയ്തതു മംഗളൂരു കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള 650 ഇനങ്ങളാണ് വർഷങ്ങളായി സത്യനാരായണ ബെളേരി പ്രത്യേക രീതിയിൽ കൃഷി ചെയ്തു സംരക്ഷിക്കുന്നത്.വിത്തുകൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ, സ്ഥല പരിമിതി മൂലം വളരെ കുറച്ചാണ് അദ്ദേഹം നടുന്നത്. അതു മറികടക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ കെവികെ തുടക്കമിട്ടത്.