നഗരസഭാ ചെയർമാനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: മാവോയിസ്റ്റ് നേതാവിനെ കോടതിയിൽ ഹാജരാക്കി
കാഞ്ഞങ്ങാട്∙ നഗരസഭാ ചെയർമാനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മാവോയിസ്റ്റ് നേതാവ് സോമനെ കാസർകോട് അഡീഷനൽ (2) കോടതിയിൽ ഹാജരാക്കി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായാണ് എത്തിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. 2007ലാണ് കേസിന് ആസ്പദമായ സംഭവം. കാഞ്ഞങ്ങാട് നഗരത്തിൽ സ്വകാര്യ

കാഞ്ഞങ്ങാട്∙ നഗരസഭാ ചെയർമാനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മാവോയിസ്റ്റ് നേതാവ് സോമനെ കാസർകോട് അഡീഷനൽ (2) കോടതിയിൽ ഹാജരാക്കി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായാണ് എത്തിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. 2007ലാണ് കേസിന് ആസ്പദമായ സംഭവം. കാഞ്ഞങ്ങാട് നഗരത്തിൽ സ്വകാര്യ വാണിജ്യ സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അന്ന് നഗരസഭാ ചെയർമാനായിരുന്ന എൻ.എ.ഖാലിദിനെതിരെ പ്രതിഷേധമുണ്ടായത്.
ഓഫിസിലേക്ക് വരുന്നതിനിടെ മുദ്രാവാക്യം വിളികളുമായെത്തിയ സംഘം ഖാലിദിനെ ശാരീരികമായി ആക്രമിക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽപോയ സോമനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഈ വർഷം ജൂലൈ 28ന് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു ഭീകരവിരുദ്ധ സേനയും (എടിഎസ്), തണ്ടർബോൾട്ട് കമാൻഡോ സംഘവും ചേർന്നാണ് സോമനെ പിടികൂടിയത്. വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് സോമനെതിരെ 66 കേസുകളുണ്ട്.