സപ്തഭാഷയിലും സ്നേഹം; രാഷ്ട്രകവി ഗോവിന്ദ പൈയുടെ മണ്ണിൽനിന്ന് ഹോർത്തൂസ് നഗരിയിലേക്കുള്ള അക്ഷരപ്രയാണം
മഞ്ചേശ്വരം ∙ രാഷ്ട്രകവി ഗോവിന്ദ പൈയുടെ മണ്ണിൽനിന്ന് ഹോർത്തൂസ് നഗരിയിലേക്കുള്ള അക്ഷരപ്രയാണം ജില്ലയിൽ ആരംഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു. കന്നഡക്കാരനായ തന്റെ മലയാളത്തിലെ ഗുരുനാഥൻ മലയാള മനോരമയാണെന്നും മലയാളം വായിക്കാനും എഴുതാനും പ്രേരിപ്പിച്ചത് മനോരമ പത്രമായിരുന്നുവെന്നും

മഞ്ചേശ്വരം ∙ രാഷ്ട്രകവി ഗോവിന്ദ പൈയുടെ മണ്ണിൽനിന്ന് ഹോർത്തൂസ് നഗരിയിലേക്കുള്ള അക്ഷരപ്രയാണം ജില്ലയിൽ ആരംഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു. കന്നഡക്കാരനായ തന്റെ മലയാളത്തിലെ ഗുരുനാഥൻ മലയാള മനോരമയാണെന്നും മലയാളം വായിക്കാനും എഴുതാനും പ്രേരിപ്പിച്ചത് മനോരമ പത്രമായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.
അക്ഷരങ്ങളുമായി യാത്ര തിരിക്കുന്നത് ഗോവിന്ദപൈയുടെ മണ്ണിൽനിന്നാകുന്നതിൽ തുളുനാട് അഭിമാനിക്കുന്നുവെന്ന് തുളു അക്കാദമി ചെയർമാൻ കെ.ആർ.ജയാനന്ദ അഭിപ്രായപ്പെട്ടു. ലോകത്തിൽ എവിടെ എത്തിയാലും മലയാളത്തിന്റെ സാന്നിധ്യമാണുള്ളതെന്ന് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവിന മൊന്തെരോ പറഞ്ഞു. ഗോവിന്ദ പൈയുടെ മണ്ണിനെക്കൂടി തിരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗോവിന്ദ പൈ സ്മാരക സമിതി സെക്രട്ടറി ഉമേശ് സാലിയാൻ പറഞ്ഞു. ഗോവിന്ദ പൈ സ്മാരകം പ്രതിനിധികളിൽനിന്ന് മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ പി.ജെ.മാത്യൂസ് ‘ഴ’ അക്ഷരം ഏറ്റുവാങ്ങി.