ഉഡുപ്പി സ്വദേശിനിയുടെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
കാസർകോട് ∙ കൂടെ താമസിച്ചിരുന്ന ഉഡുപ്പി സ്വദേശിനിയായ ഹുളുഗമ്മയെ (40) കൊലപ്പെടുത്തിയ കേസിൽ ബീജാപുർ സ്വദേശിക്കു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. ബബ്‌ലേശ്വരം നടോണി റോഡ് എംപിഎസ് സ്കൂളിനു സമീപത്തെ സന്തോഷ് ദൊഡ്ഡമനയ്ക്ക്(50) ആണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജ് ശിക്ഷ

കാസർകോട് ∙ കൂടെ താമസിച്ചിരുന്ന ഉഡുപ്പി സ്വദേശിനിയായ ഹുളുഗമ്മയെ (40) കൊലപ്പെടുത്തിയ കേസിൽ ബീജാപുർ സ്വദേശിക്കു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. ബബ്‌ലേശ്വരം നടോണി റോഡ് എംപിഎസ് സ്കൂളിനു സമീപത്തെ സന്തോഷ് ദൊഡ്ഡമനയ്ക്ക്(50) ആണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചത്. പിഴ തുക കൊല്ലപ്പെട്ട ഹുളുഗമ്മയുടെ ആശ്രിതർക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
ഹുളുഗമ്മയെ കഴുത്തു മുറുക്കി കൊലപ്പെടുത്തി ആഭരണങ്ങളും പണവും മൊബൈൽ ഫോണും കവർച്ച ചെയ്തുവെന്ന മഞ്ചേശ്വരം പൊലീസ് ചാർജ് ചെയ്ത കേസിലാണ് വിധി. 2013 ഓഗസ്റ്റ് 2ന് ഉപ്പള ഹിദായത്ത് നഗറിലെ ക്വാർട്ടേഴ്സിലാണ് ഹുളുഗമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സിബി തോമസ് ആണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ, ആതിര ബാലൻ എന്നിവർ ഹാജരായി.