You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കാസർകോട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിന്റെ ഞെട്ടലിൽ നാട്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 11.55നു കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. ഇന്നലെ തെയ്യമിറങ്ങുമ്പോൾ
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
കാസർകോട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിന്റെ ഞെട്ടലിൽ നാട്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 11.55നു കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. ഇന്നലെ തെയ്യമിറങ്ങുമ്പോൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്. വെടിക്കെട്ട് നടന്ന സ്ഥലവും പടക്കങ്ങൾ സൂക്ഷിച്ച ഷെഡും തമ്മിൽ ഒന്നര മീറ്റർ മാത്രമായിരുന്നു അകലം. തെയ്യക്കോലം കാണാൻ ഈ ഷെഡിന്റെ വരാന്തയിൽ സ്ത്രീകളും കുട്ടികളുമടക്കം തിങ്ങിനിറഞ്ഞിരുന്നു. വെടിക്കെട്ടിന് എഡിഎമ്മിന്റെയോ പൊലീസിന്റെയോ അഗ്നിരക്ഷാസേനയുടെയോ അനുമതി വാങ്ങിയിരുന്നില്ല. അപകടസ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍:
1 / 14
വെടിക്കെട്ടപകടത്തിനു തൊട്ടുമുൻപ് ക്ഷേത്രത്തിനകത്തു നിന്ന് പടക്കം പൊട്ടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ.
2 / 14
വെടിക്കെട്ടപകടമുണ്ടായ അഞ്ഞൂറ്റമ്പലം വീരർകാവിലെ സംഭവസ്ഥലം സന്ദർശിക്കുന്ന മന്ത്രി പി.രാജീവ്. ചിത്രം : അഭിജിത്ത് രവി / മനോരമ
3 / 14
വെടിക്കെട്ടപകടമുണ്ടായ അഞ്ഞൂറ്റമ്പലം വീരർകാവിലെ സംഭവസ്ഥലം സന്ദർശിക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ സമീപം. ചിത്രം : അഭിജിത്ത് രവി / മനോരമ
4 / 14
വെടിക്കെട്ടപകടത്തിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാൽ മീണ, ജില്ലാ കലക്ടർ കെ.ഇമ്പശേഖർ എന്നിവർ സന്ദർശിക്കുന്നു. ചിത്രം : അഭിജിത്ത് രവി / മനോരമ
5 / 14
അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ചിത്രം : അഭിജിത്ത് രവി / മനോരമ
6 / 14
അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർ. ചിത്രം : അഭിജിത്ത് രവി / മനോരമ
7 / 14
അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്മയ അമ്മ ധന്യയോടൊപ്പം. ചിത്രം : അഭിജിത്ത് രവി / മനോരമ
8 / 14
അഞ്ഞൂറ്റമ്പലം വീരർകാവിൽ സംഭവസ്ഥലത്ത് എത്തിയ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം. ചിത്രം : അഭിജിത്ത് രവി / മനോരമ
9 / 14
അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ തകർന്ന പടക്കങ്ങളടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡ്. ചിത്രം : അഭിജിത്ത് രവി / മനോരമ
10 / 14
അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ തകർന്ന പടക്കങ്ങളടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡിനുള്ളിലും വെടിക്കെട്ട് നടന്ന സ്ഥലവും ഫൊറൻസിക് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധിക്കുന്നു. ചിത്രം : അഭിജിത്ത് രവി / മനോരമ
11 / 14
കളിയാട്ടത്തിനിടെ വെടിക്കെട്ടപകടമുണ്ടായതറിഞ്ഞ് അഞ്ഞൂറ്റമ്പലം വീരർകാവിലെത്തിയവർ. ചിത്രം : അഭിജിത്ത് രവി / മനോരമ
12 / 14
കളിയാട്ടത്തിനിടെ വെടിക്കെട്ടപകടമുണ്ടായതറിഞ്ഞ് അഞ്ഞൂറ്റമ്പലം വീരർകാവിലെത്തിയവർ. ചിത്രം : അഭിജിത്ത് രവി / മനോരമ
13 / 14
അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ തകർന്ന പടക്കങ്ങളടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥരുംഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തുന്നു. ചിത്രം : അഭിജിത്ത് രവി / മനോരമ
14 / 14
അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ തകർന്ന പടക്കങ്ങളടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡിനുള്ളിൽ പൊലീസ് പരിശോധന നടത്തുന്നു. ഷെഡ്ഡിനുള്ളിൽ നിന്നും കണ്ടെടുത്ത കണ്ണടകൾ ചിത്രത്തിൽ. ചിത്രം : അഭിജിത്ത് രവി / മനോരമ
English Summary:
A devastating fireworks accident during the Kaliyattam festival at Anjoottambalam Veerarkavu temple in Nileshwaram, Kasaragod, has left 154 injured, with 10 in critical condition. The incident occurred when sparks ignited a stockpile of fireworks stored dangerously close to the display area. The lack of proper permissions and safety measures has come under scrutiny.