ചെങ്കള പഞ്ചായത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല; എട്ടിന്റെ ‘പണി’ !
ചെർക്കള ∙ ജോലിഭാരത്താൽ വലഞ്ഞ് ചെങ്കള പഞ്ചായത്തിലെ ജീവനക്കാർ. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ 7 പേരാണ് സെക്രട്ടറി കസേരയിൽ മാറി വന്നത്. ജോലി ഭാരവും മാനസിക സമ്മർദവും കാരണം എങ്ങനെയെങ്കിലും അവധിയും സ്ഥലം മാറ്റവും തരപ്പെടുത്തി സ്ഥലം വിടുകയാണ് ജീവനക്കാർ. 4 വീതം സീനിയർ ക്ലാർക്ക്, ക്ലാർക്ക് തസ്തിക ആണ് ഇവിടെ

ചെർക്കള ∙ ജോലിഭാരത്താൽ വലഞ്ഞ് ചെങ്കള പഞ്ചായത്തിലെ ജീവനക്കാർ. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ 7 പേരാണ് സെക്രട്ടറി കസേരയിൽ മാറി വന്നത്. ജോലി ഭാരവും മാനസിക സമ്മർദവും കാരണം എങ്ങനെയെങ്കിലും അവധിയും സ്ഥലം മാറ്റവും തരപ്പെടുത്തി സ്ഥലം വിടുകയാണ് ജീവനക്കാർ. 4 വീതം സീനിയർ ക്ലാർക്ക്, ക്ലാർക്ക് തസ്തിക ആണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ക്ലാർക്ക് തസ്തികയിൽ ഉള്ളത് 2 പേർ മാത്രം. അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ്, സീനിയർ ക്ലാർക്ക്, ക്ലാർക്ക് എന്നീ തസ്തികകൾ ഒഴിവ്.
അക്കൗണ്ടന്റുമാരുടെയും സീനിയർ ക്ലാർക്കുമാരുടെയും പ്രമോഷൻ ലിസ്റ്റ് നിയമനം അനന്തമായി നീളുന്നു. അക്കൗണ്ടന്റ് ഇല്ലാത്തതിനാൽ പഞ്ചായത്തിന്റെ ധനകാര്യ വിഷയങ്ങൾ അവതാളത്തിലാകുന്ന സ്ഥിതി. പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും പ്രസിഡന്റിനും ആഴ്ചയിൽ 7 ദിവസവും യോഗം ഉണ്ടാകുന്നു. ആവശ്യമായ ജീവനക്കാരുടെ അഭാവം കാരണം പൊതുജനങ്ങൾക്കു അപേക്ഷകളിൽ പരിഹാരം കാണാൻ പല തവണ കയറി ഇറങ്ങേണ്ടി വരുന്നു.
2 പഞ്ചായത്തിന് ഒരു അസിസ്റ്റന്റ് എൻജിനീയർ
ആവശ്യമായ ജീവനക്കാരില്ലാത്തതിന്റെ പേരിൽ ഓഫിസ് അടച്ചിടേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് ജീവനക്കാർ പറയുന്നു. വാർഡ് പുനർവിഭജനം കരട് തയാറാക്കൽ പ്രവൃത്തികൾക്ക്, ഈ മാസം പകുതിയോടെ ചുമതല ഏറ്റെടുത്ത സെക്രട്ടറിയാണ് നേതൃത്വം നൽകിയത്. കഴിഞ്ഞ 4 വർഷം സ്ഥിരം അസിസ്റ്റന്റ് എൻജിനീയർ ഉണ്ടായിരുന്നില്ല.
പിഎസ്‌സി വഴി നിയമനം ലഭിച്ച് പുതുതായി വന്ന അസിസ്റ്റന്റ് എൻജിനീയർ പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ച ഉടൻ മാറി. നിലവിൽ അജാനൂർ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർക്കാണ് ചുമതല. ഈ രണ്ടു പഞ്ചായത്തുകൾ തമ്മിൽ 30 കിലോമീറ്റർ ദൂരമുണ്ട്. 452 പദ്ധതികളുണ്ട് സ്പിൽ ഓവർ ഉൾപ്പെടെ അസിസ്റ്റന്റ് എൻജിനീയർക്ക് നിർവഹിക്കാൻ. എസ്റ്റിമേറ്റ്, സാമ്പത്തികാനുമതി തുടങ്ങിയവ എങ്ങുമെത്താത്ത സ്ഥിതി. ഫസ്റ്റ്, സെക്കൻഡ് ഗ്രേഡ് ഓവർസീയറില്ല. താൽക്കാലിക ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും നടപടികളില്ല.
സേവനാവകാശ നിയമവും വഴിമുട്ടുന്നു
പലപ്പോഴും 6 മുതൽ 10 വരെ വാർഡുകളുടെ ചുമതല ഒരു ക്ലാർക്ക് വഹിക്കേണ്ടി വരുന്നു. 5000 മുതൽ 8000 വരെ കെട്ടിടങ്ങളുടെ ചുമതല ഉണ്ടാകുന്നു. ദിവസവും 5 മുതൽ 10 വരെ കെട്ടിട നിർമാണം, നമ്പർ ഇടൽ അപേക്ഷയാണ് ലഭിക്കുന്നത്. പകലും രാത്രിയും എടുത്താലും തീരാത്ത ജോലി. സേവനാവകാശ നിയമപ്രകാരം ഉള്ള സേവനം പൊതുജനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല. ജില്ലയിൽ 1335 കെട്ടിടം ഉള്ള ഒരു പഞ്ചായത്തിൽ 3 വീതം സീനിയർ ക്ലാർക്ക്, ക്ലാർക്ക് തസ്തിക ഉണ്ടായിരിക്കെ അതിന്റെ 20 ഇരട്ടി ജോലി ഭാരമുള്ള പഞ്ചായത്തിലാണ് 4 വീതം സീനിയർ ക്ലാർക്ക്, ക്ലാർക്ക് തസ്തിക ഉള്ളത്.
മുട്ടത്തോടി, ചെങ്കള, പാടി, നെക്രാജെ എന്നിങ്ങനെ 4 വില്ലേജ് ഉള്ള പഞ്ചായത്തിൽ 19435 റസിഡൻഷ്യൽ കെട്ടിടം അടക്കം 25406 കെട്ടിടം ഉണ്ട്. 2011 സെൻസസ് പ്രകാരം 56781 ജനസംഖ്യ ഉണ്ടായിരുന്നത് ഇപ്പോൾ 80000 ലേറെ കടന്നു. കാസർകോട് നഗരത്തോടു ചേർന്നു കിടക്കുന്ന 23 വാർഡ് ഉള്ള പഞ്ചായത്താണ് ഇത്. കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കോടതി കോംപ്ലക്സ്, വിദ്യാനഗർ പൊലീസ് സ്റ്റേഷൻ, വിജിലൻസ്, 6 ഹയർസെക്കൻഡറി സ്കൂൾ, 19 എൽപി, യുപി സ്കൂൾ എന്നിവ ഉൾപ്പെടെയുള്ള പഞ്ചായത്തിൽ എങ്ങനെ കൃത്യമായി ജോലി നിർവഹണം നടത്താൻ കഴിയും എന്നാണ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ചോദ്യം.