തൃക്കരിപ്പൂരിൽ തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നൽകുന്നു
തൃക്കരിപ്പൂർ ∙ തൃക്കരിപ്പൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നടത്തുന്നത് ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തൃക്കരിപ്പൂർ പഞ്ചായത്തും ചേർന്നാണ് കുത്തിവയ്പ് നടത്തുന്നത്.പദ്ധതിക്കായി പഞ്ചായത്ത് ഒരു ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. നായകളെ വലയിൽ കുരുക്കി കുത്തിവയ്പിനു

തൃക്കരിപ്പൂർ ∙ തൃക്കരിപ്പൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നടത്തുന്നത് ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തൃക്കരിപ്പൂർ പഞ്ചായത്തും ചേർന്നാണ് കുത്തിവയ്പ് നടത്തുന്നത്.പദ്ധതിക്കായി പഞ്ചായത്ത് ഒരു ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. നായകളെ വലയിൽ കുരുക്കി കുത്തിവയ്പിനു എത്തിക്കുന്നതിനു പ്രത്യേക പരിശീലനം സിദ്ധിച്ച 5 അംഗ ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നാണ് ടീമിനെ കൊണ്ടുവന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.ശ്രീവിദ്യ നമ്പ്യാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സി.അനീഷ്, ആർ.രാഗി, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവയ്പ് നടത്തുന്നത്.