കാഞ്ഞങ്ങാട്/ നീലേശ്വരം ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ‌ ഉണ്ടായ വെടിക്കെട്ടപകടത്തിൽ എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് കൈമാറിയേക്കും. സംഭവസ്ഥലം സന്ദർശിച്ചും പരുക്കേറ്റവരെ നേരിൽക്കണ്ടുമാണ് എഡിഎം പി.അഖിൽ അന്വേഷണം നടത്തിയത്.വെടിക്കെട്ടിന് അനുമതി തേടുന്നതിലും ദൂരപരിധി

കാഞ്ഞങ്ങാട്/ നീലേശ്വരം ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ‌ ഉണ്ടായ വെടിക്കെട്ടപകടത്തിൽ എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് കൈമാറിയേക്കും. സംഭവസ്ഥലം സന്ദർശിച്ചും പരുക്കേറ്റവരെ നേരിൽക്കണ്ടുമാണ് എഡിഎം പി.അഖിൽ അന്വേഷണം നടത്തിയത്.വെടിക്കെട്ടിന് അനുമതി തേടുന്നതിലും ദൂരപരിധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്/ നീലേശ്വരം ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ‌ ഉണ്ടായ വെടിക്കെട്ടപകടത്തിൽ എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് കൈമാറിയേക്കും. സംഭവസ്ഥലം സന്ദർശിച്ചും പരുക്കേറ്റവരെ നേരിൽക്കണ്ടുമാണ് എഡിഎം പി.അഖിൽ അന്വേഷണം നടത്തിയത്.വെടിക്കെട്ടിന് അനുമതി തേടുന്നതിലും ദൂരപരിധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്/ നീലേശ്വരം ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ‌ ഉണ്ടായ വെടിക്കെട്ടപകടത്തിൽ എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് കൈമാറിയേക്കും. സംഭവസ്ഥലം സന്ദർശിച്ചും പരുക്കേറ്റവരെ നേരിൽക്കണ്ടുമാണ് എഡിഎം പി.അഖിൽ അന്വേഷണം നടത്തിയത്. വെടിക്കെട്ടിന് അനുമതി തേടുന്നതിലും ദൂരപരിധി പാലിക്കാതിരുന്നതിലുമടക്കം സംഘാടകർക്ക് ഉണ്ടായ പിഴവുകൾ റിപ്പോർട്ടിൽ ഉൾപ്പെടുമെന്നാണ് സൂചന.  അപകടം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ കെ.ഇമ്പശേഖറാണ് എഡിഎമ്മിന് നിർദേശം നൽകിയത്.

മൊഴിയെടുത്ത് പൊലീസ്; ജാമ്യം തേടി പ്രതികൾ
അഞ്ഞുറ്റമ്പലം വീരർകാവിലെ ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴിയെടുത്ത് പൊലീസ്. ജയിലിൽ കഴിയുന്ന ക്ഷേത്ര ഭാരവാഹികൾ അടക്കമുള്ള മൂന്ന് പേരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. ചന്ദ്രശേഖരൻ, ഭരതൻ, വെടിക്ക് തീ കൊളുത്തിയ രാജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. 

ADVERTISEMENT

രാജേഷ് നൽകിയ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 8 പേരുടെ മൊഴി അന്വേഷണ ഉദ്യാഗസ്ഥനായ ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പേർ പ്രതിപ്പട്ടികിയിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന.

വെടിക്കെട്ടപകടമുണ്ടായ സ്ഥലം സന്ദർശിക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ സമീപം

പൊള്ളലേറ്റവർക്ക് തൊലി വച്ചുപിടിപ്പിക്കാൻ സൗകര്യം ഒരുക്കണമെന്ന് എംപി
കാസർകോട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റവർക്ക് തൊലി വച്ചുപിടിപ്പിക്കുന്നതിനുള്ള അടിയന്തര സൗകര്യം സർക്കാർ ഒരുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോഴിക്കോടെയും കണ്ണൂരിലെയും ആശുപത്രികളിൽ സ്കിൻ വച്ചു പിടിപ്പിക്കുന്ന പ്ലാസ്റ്റിക് സർജറി ചികിത്സാ സൗകര്യം ഉണ്ടെങ്കിലും സ്കിൻ ലഭിക്കാത്തതു കാരണം ഈ ചികിത്സ സാധ്യമാകാത്ത സ്ഥിതിയാണെന്നും എംപി പറഞ്ഞു. സ്ഫോടനത്തിൽ 154 പേർക്കാണ് പൊള്ളലേറ്റത്. ഇത്രയും പേർക്ക് വച്ചുപിടിപ്പിക്കാനുള്ള സ്കിൻ ലഭ്യമല്ല. മുംബൈയിലും ഡൽഹിയിലും മാത്രമാണ് നിലവിൽ സ്കിൻ ബാങ്കുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. 

ബ്ലഡ് ബാങ്ക് മാതൃകയിൽ കാസർകോട്ട് സ്കിൻ ബാങ്ക് തുടങ്ങണം. ബന്ധുക്കളടക്കം സ്കിൻ നൽകാൻ തയാറുള്ളവരുടെ സ്കിൻ ഇങ്ങനെ സ്വീകരിക്കണം. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്ടെ 4 സ്വകാര്യ ആശുപത്രികൾ, മംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികൾ, കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം  പോയി പൊള്ളലേറ്റവരെ കണ്ടു. കുടുംബങ്ങൾ ആശങ്കയിലാണ്. ആശുപത്രി ബിൽ സർക്കാർ ഏറ്റെടുക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ ആശങ്ക മാറിയിട്ടില്ല.  ആശുപത്രി ചികിത്സ കഴി‍‍ഞ്ഞാലും ഇവരുടെ കുടുംബങ്ങൾ പട്ടിണിയിലാവും. അതിനാൽ കുടംബങ്ങളെ തുടർന്നും ഏറ്റെടുക്കാൻ സർക്കാർ തയാറാവണം – എംപി പറഞ്ഞു. 

കക്ഷിരാഷ്ട്രീയ ഭേദമെന്യേ, പരുക്കേറ്റവർക്കൊപ്പം
കാസർകോട് ∙ അപകടവിവരമറിഞ്ഞ് അഞ്ഞൂറ്റമ്പലം വീരർകാവിൽ കക്ഷിരാഷ്ട്രീയഭേദമന്യേ നൂറുകണക്കിനാളുകളാണ് എത്തിയത്. അപകടത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും സംഭവ ദിവസം 

ADVERTISEMENT

സ്ഥലത്തത്തിയ മന്ത്രി പി.രാജീവ് പറഞ്ഞിരുന്നു.
എംഎൽഎമാരായ എ.കെ.എം അഷ്റഫ് എംഎൽഎ,ഇ.ചന്ദ്രശേഖരൻ,എം.രാജഗോപാലൻ, കലക്ടർ  കെ.ഇമ്പശേഖർ, ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ എംപി കരുണാകരൻ, നീലേശ്വരം നഗരസഭ ചെയർമാൻ ടി.വി ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർ ഷജീർ ഡിസിസി പ്രസിഡന്റ് പി.കെ,ഫൈസൽ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന  സെക്രട്ടറി കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സിപിഎം നേതാവ് ഇ.പി.ജയരാജൻ, കെ.പി.സതീശ്ചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ നേതാക്കളായ ഹക്കീം കുന്നിൽ, എംഅസിനാർ, കെ.നീലകണ്ഠൻ, രമേശൻ കരുവാച്ചേരി,കെ.പി.പ്രകാശൻ,ധന്യ സുരേഷ്, മഡിയൻ ഉണ്ണികൃഷ്ണൻ ജയരാജൻ പയ്യന്നൂർ,മിനി ചന്ദ്രൻ,എറുവാട്ട് മോഹനൻ,പി രാമചന്ദ്ര, മാമുനി വിജയൻ, ബി.പി.പ്രദീപ് കുമാർ, കെ.പി.പ്രകാശൻ, കെ.ആർ.കാർത്തികേയൻ,എറുവാട്ട് മോഹനൻ, ഇ.ഷജീർ  തുടങ്ങിയവർ അപകട സ്ഥലം സന്ദർശിച്ചിരുന്നു.

എന്താണ് സ്കിൻ (ത്വക്ക്) ഗ്രാഫ്റ്റിങ്?
വലിയ മുറിവുകൾ, പൊള്ളൽ, അണുബാധ തുടങ്ങിയവ മൂലം രോഗിയുടെ ത്വക്ക് പരിധിയിൽ കവിഞ്ഞ് നഷ്ടമായെങ്കിൽ പകരം ത്വക്ക് വച്ചുപിടിപ്പിക്കുന്ന സർജറിയാണ് സ്കിൻ ഗ്രാഫ്റ്റിങ്. ആരോഗ്യമുള്ള ത്വക്ക് ശരീരത്തിന്റെ അനുയോജ്യ ഭാഗത്തുണ്ടെങ്കിൽ രോഗിയിൽ നിന്നു തന്നെയോ അല്ലെങ്കിൽ സ്കിൻ (ത്വക്ക്) ദാതാവിൽ നിന്നോ ത്വക്ക് സ്വീകരിക്കാം. നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവർ‍ക്ക്, പ്രത്യേകിച്ചും കണ്ണൂരിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികളിൽ കഴിയുന്നവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് സ്കിൻ ഗ്രാഫ്റ്റിങ്.

ശരീരസൗന്ദര്യം തിരിച്ചുപിടിക്കാനുള്ള ശ്രമമല്ല ഇതിൽ നടക്കുന്നത്. ആഴത്തിൽ പൊള്ളലേറ്റവർക്ക് ആ മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കും. മുറിവുകൾ ഉണങ്ങാതെ തുടരുന്നത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. ത്വക്ക് മാറ്റിവയ്ക്കൽ നടത്തിയാൽ രണ്ടാഴ്ച കൊണ്ട് മുറിവിനുമുകളിൽ ത്വക്ക് പൂർണമായും പടരും. അത് അണുബാധയിൽ നിന്ന് രോഗിയെ പൊതിഞ്ഞുപിടിക്കും.

പ്രധാന ഘട്ടങ്ങൾ
∙അനസ്തീഷ്യ നൽകി ദാതാവിനെ മയക്കും
∙പ്രത്യേകം തയാറാക്കിയ ഉപകരണങ്ങൾ കൊണ്ട് ത്വക്കിലെ ഏറ്റവും പുറത്തുള്ള പാളിയായ എപിഡേമിസിന്റെ ഏറ്റവും പുറത്തുള്ള പാളിയെ അടർത്തിയെടുക്കും
∙പൊതുവെ തുടയിൽ നിന്നാണ് ത്വക്ക് എടുക്കുന്നത്.
∙ഒരു സെന്റിമീറ്റർ നീളവും വീതിയുമുള്ള ത്വക്ക് ഉപയോഗിച്ച് 10 സെന്റിമീറ്റർ വ്യാപ്തിയിൽ ഉപയോഗിക്കാനാകും.  ശേഖരിക്കുന്ന ത്വക്കിനെ പിന്നീട് പ്രത്യേക സംവിധാനത്തിൽ വല രൂപത്തിലാക്കി, വളർത്തിയെടുക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.
∙തുടർന്ന് ഇത് രോഗിയിൽ വച്ചുപിടിപ്പിക്കും. ക്ലിപ് ചെയ്യുകയോ, തുന്നുകയോ ചെയ്താണ് പിടിപ്പിക്കുക. ഇതിനൊപ്പം വളർച്ചയെ സഹായിക്കാനും അണുബാധ തടയാനുമായി ആന്റിബയോട്ടിക് കവർ വയ്ക്കും. പ്രായം, ത്വക്കിന്റെ സ്വഭാവം, ആരോഗ്യസ്ഥിതി, വ്യാപ്തി എന്നിവയെ ആശ്രയിച്ച്, വേഗത്തിൽ തന്നെ ത്വക്ക് പടരും.
∙ചെറുരക്തക്കുഴലുകൾ വളരുന്നതോടെ സ്വഭാവിക രൂപത്തിലേക്ക് ത്വക്ക് വളരും. 

ADVERTISEMENT

ത്വക്ക് കൊടുക്കുന്ന ആൾക്ക്  പ്രശ്നങ്ങളുണ്ടാകുമോ?
ഒരു പ്രശ്നവും ദാതാവിന് ഉണ്ടാകില്ല എന്നതാണ് വാസ്തവം. രക്തഗ്രൂപ്പ് യോജിക്കുന്നതായാൽ കൂടുതൽ പരിശോധനകൾക്ക് വിധേയമാകാം. നിറം, ത്വക്കിന്റെ സ്വഭാവം, കനം തുടങ്ങിയ പരിശോധിക്കപ്പെടും. തുടർന്നാണ് ത്വക്ക് സ്വീകരിക്കുക. ത്വക്ക് എടുത്ത ഭാഗത്ത് ഡ്രസ് ചെയ്താണ് വിടുന്നത്. അത് രണ്ടാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്താൽ മതിയാകും.

അതോടെ ദാതാവ് പൂർണമായും സ്വതന്ത്രനാകും. സാമ്പത്തിക, ശാരീരിക, വിശ്രമ ബാധ്യതകളൊന്നും ഇതിനിടെ ത്വക്ക് കൊടുക്കുന്നയാൾ നേരിടേണ്ടി വരില്ല. തുടയിൽ നിന്നെടുക്കുന്ന ത്വക്ക് തന്നെയാകും മുഖമടക്കമുള്ള ഭാഗങ്ങളിൽ ഉപയോഗിക്കുക. തുടയുടെ വശത്തുനിന്നും മുന്നിൽ നിന്നുമെടുക്കുന്ന ത്വക്ക് കൊണ്ട് നെഞ്ചും വയറും പൂർണമായും മറയ്ക്കാനാകും.

‘വെടിക്കെട്ട് അപകടത്തിൽ പരുക്ക്  പറ്റിയവർക്ക് ധനസഹായം  നൽകണം’
നീലേശ്വരം ∙ വെടിക്കെട്ട് അപകടത്തിൽ പരുക്ക് പറ്റിയവർക്ക്  അടിയന്തിര ധനസഹായം  ഉടൻ നൽകണമെന്ന് അഖില കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി  ആവശ്യപ്പെട്ടു. അഖില കേരള പത്മശാലിയ സംഘം സംസ്ഥാന പ്രസിഡന്റ്  സി ഭാസ്കരൻ, സെക്രട്ടറി സുരേശൻ മൊറാഴ, ട്രഷറർ രാജൻ തിക്കൊടി, വൈ. പ്രസിഡന്റ് ഓമന മുരളി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്  സുജിത് തുടങ്ങിയ നേതാക്കൾ സംഭവ  സ്ഥലം സന്ദർശിച്ചു.