സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനു കൊടിയുയർന്നു
ഇരിയണ്ണി ∙ ബോവിക്കാനം – ഇരിയണ്ണി റോഡിൽ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനു കൊടിയുയർന്നു. സൈക്ലിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.വിജയകുമാർ പതാക ഉയർത്തി. സംഘാടക സമിതി ഭാരവാഹികളായ എം.അച്യുതൻ, സജീവൻ മടപ്പറമ്പത്ത്, പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, ബ്ലോക്ക് പഞ്ചായത്ത്

ഇരിയണ്ണി ∙ ബോവിക്കാനം – ഇരിയണ്ണി റോഡിൽ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനു കൊടിയുയർന്നു. സൈക്ലിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.വിജയകുമാർ പതാക ഉയർത്തി. സംഘാടക സമിതി ഭാരവാഹികളായ എം.അച്യുതൻ, സജീവൻ മടപ്പറമ്പത്ത്, പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.കെ.നാരായണൻ, പഞ്ചായത്തംഗം സി.നാരായണിക്കുട്ടി, സൈക്ലിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി.ജയപ്രസാദ്, ജില്ലാ സെക്രട്ടറി വിനോദ് കുമാർ, കെ.പ്രഭാകരൻ എന്നിവർ പങ്കെടുത്തു. ബോവിക്കാനത്തു നിന്നു ഇരിയണ്ണിയിലേക്കു സൈക്കിൾ റാലിയും നടത്തി.
ഗതാഗത നിയന്ത്രണം
സൈക്ലിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഇരിയണ്ണി മുതൽ ബാവിക്കരയടുക്കം വരെയുള്ള റോഡിൽ ഇന്നു രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം. ബോവിക്കാനത്തു നിന്ന് കാനത്തൂരിനു അപ്പുറം പോകുന്ന വാഹനങ്ങൾ കോട്ടൂർ–പയർപ്പള്ളം റോഡിലൂടെ തിരിച്ചുവിടും. ബസുകൾ സാധാരണ രീതിയിൽ സർവീസ് നടത്തും. ഇരിയണ്ണിക്കും ബാവിക്കരയടുക്കത്തിനും ഇടയിലുള്ള വാഹനങ്ങൾ നിയന്ത്രിച്ചു കടത്തിവിടും. ഓരോ 500 മീറ്ററിനും ഇടയിലും വൊളന്റിയർമാരെ നിർത്തും.