എടനീർ വിഷ്ണുമംഗള ക്ഷേത്രത്തിൽ കവർച്ച
എടനീർ∙ ചെർക്കള - കല്ലട്ക്ക സംസ്ഥാന പാതയോരത്ത് എടനീർ മഠത്തിന്റെ അധീനതയിലുള്ള വിഷ്ണു മംഗള ക്ഷേത്രത്തിൽ കവർച്ച. തെക്കു ഭാഗം നടയുടെ വാതിലിന്റെ ഓടാമ്പൽ തകർത്തു അകത്തുകടന്ന മോഷ്ടാക്കൾ ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന ഭണ്ഡാരപ്പെട്ടി തകർത്തു. 5 മാസമായി തുറക്കാത്ത ഭണ്ഡാരപ്പെട്ടിയിൽ നിന്നു 7000 രൂപയോളം

എടനീർ∙ ചെർക്കള - കല്ലട്ക്ക സംസ്ഥാന പാതയോരത്ത് എടനീർ മഠത്തിന്റെ അധീനതയിലുള്ള വിഷ്ണു മംഗള ക്ഷേത്രത്തിൽ കവർച്ച. തെക്കു ഭാഗം നടയുടെ വാതിലിന്റെ ഓടാമ്പൽ തകർത്തു അകത്തുകടന്ന മോഷ്ടാക്കൾ ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന ഭണ്ഡാരപ്പെട്ടി തകർത്തു. 5 മാസമായി തുറക്കാത്ത ഭണ്ഡാരപ്പെട്ടിയിൽ നിന്നു 7000 രൂപയോളം നഷ്ടമായിട്ടുണ്ടാകുമെന്നാണ് പരാതി. ശ്രീകോവിലിൽ വിഷ്ണു പഞ്ചലോഹ ബലിബിംബം മാറ്റിവച്ച നിലയിൽ കണ്ടു. ഗണപതിയുടെ കരിങ്കൽഗുഡിയുടെ പൂട്ടു തകർത്തു. സ്റ്റീൽ അലമാരയിൽ നിന്നു സാധന സാമഗ്രികൾ വാരിവലിച്ചിട്ടിരുന്നു. ശനിയാഴ്ച രാത്രി 7.30 നു പൂജ കഴിഞ്ഞു ക്ഷേത്രം അടച്ചുപോയ പൂജാരി എം.പുരുഷോത്തമ തിരുക്കുഞ്ചത്തായ ഇന്നലെ രാവിലെ ഏഴരയോടെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്.
മഠം അസി.മാനേജരും ക്ഷേത്രം സേവാ സമിതി പ്രസിഡന്റുമായ വേണുഗോപാൽ എടനീർ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ്, ഡിവൈഎസ്പി, ഡോഗ് സ്ക്വാഡ്, വിരലടയാള വിഭാഗം അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു. സ്ഥിരം കുറ്റവാളികളെ പിടികൂടാനുള്ള ഡിഐജിയുടെ നിർദേശം നടപ്പിലാക്കുന്നതിനിടെയാണ് ജില്ലയിലെ പ്രധാന ക്ഷേത്രത്തിന്റെ വാതിൽ ഓടാമ്പൽ തകർത്തു അകത്തു കവർച്ച നടന്നത്. സംഭവമായി ബന്ധപ്പെട്ട വിരലടയാളം, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചു വരുന്നതായി ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു.