റോഡ് സൈക്ലിങ് ചാംപ്യൻഷിപ്; കോട്ടയം ജേതാക്കൾ
ഇരിയണ്ണി ∙ സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിൽ 34 പോയിന്റ് നേടി കോട്ടയം ജില്ല ജേതാക്കളായി. 18 പോയിന്റ് നേടിയ എറണാകുളം ജില്ലയ്ക്കാണു രണ്ടാം സ്ഥാനം. 18 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അവിനാശ് ശ്രീധർ (തിരുവനന്തപുരം), വിമൻ എലൈറ്റ് വിഭാഗത്തിൽ അലനീസ് ലില്ലി ക്യൂബിലിയോ (എറണാകുളം), മെൻ എലൈറ്റ്

ഇരിയണ്ണി ∙ സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിൽ 34 പോയിന്റ് നേടി കോട്ടയം ജില്ല ജേതാക്കളായി. 18 പോയിന്റ് നേടിയ എറണാകുളം ജില്ലയ്ക്കാണു രണ്ടാം സ്ഥാനം. 18 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അവിനാശ് ശ്രീധർ (തിരുവനന്തപുരം), വിമൻ എലൈറ്റ് വിഭാഗത്തിൽ അലനീസ് ലില്ലി ക്യൂബിലിയോ (എറണാകുളം), മെൻ എലൈറ്റ് വിഭാഗത്തിൽ സി.രഞ്ജിത്(കോട്ടയം) എന്നിവർ ജേതാക്കളായി. കലക്ടർ കെ.ഇമ്പശേഖർ സമ്മാനങ്ങൾ വിതരണം ചെയ്തു. സൈക്ലിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.വിജയകുമാർ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ എം.അച്യുതൻ, പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, പഞ്ചായത്ത് അംഗം സി.നാരായണിക്കുട്ടി, കെ.വിനോദ്, ടി.വി.ബാലൻ, എസ്.വിനോദ് കുമാർ, രജിത് കാടകം എന്നിവർ പ്രസംഗിച്ചു.