വിഇഒമാരുടെ സമരം: വലഞ്ഞ് ഭവനപദ്ധതി ഗുണഭോക്താക്കൾ
രാജപുരം ∙ ഭവനപദ്ധതിയിൽ നിർവഹണ ഉദ്യോഗസ്ഥരായ വിഇഒമാർ (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ) സമരത്തെ തുടർന്ന് ഓഫിസിൽ എത്താതായതോടെ ഗുണഭോക്താക്കൾ ദുരിതത്തിലായതായി പരാതി.പനത്തടി പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കൾ വിഇഒ ഓഫിസിൽ എഗ്രിമെന്റ് നടപടികൾക്കായി എത്തിയപ്പോൾ

രാജപുരം ∙ ഭവനപദ്ധതിയിൽ നിർവഹണ ഉദ്യോഗസ്ഥരായ വിഇഒമാർ (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ) സമരത്തെ തുടർന്ന് ഓഫിസിൽ എത്താതായതോടെ ഗുണഭോക്താക്കൾ ദുരിതത്തിലായതായി പരാതി. പനത്തടി പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കൾ വിഇഒ ഓഫിസിൽ എഗ്രിമെന്റ് നടപടികൾക്കായി എത്തിയപ്പോൾ പൂട്ടിയിട്ട ഓഫിസ് കണ്ടു നിരാശരായി മടങ്ങി. ഓഫിസർമാർ നവംബർ ഒന്നു മുതൽ ഓഫിസ് അടച്ചിട്ടുള്ള പ്രതിഷേധ സമരത്തിൽ ആയതാണ് കാരണം.
പനത്തടി പഞ്ചായത്തിൽ 438 ഗുണഭോക്താക്കൾക്കാണു പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് അനുവദിച്ചത്. നവംബർ 5നകം എഗ്രിമെന്റ് വയ്ക്കണമെന്ന് പഞ്ചായത്തിൽ ചേർന്ന് ഗുണഭോക്താക്കളുടെ സംഗമത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഇവർ എഗ്രിമെന്റ് വയ്ക്കാന്‍ എത്തുന്നത്.
കൂടാതെ ലൈഫ് ഭവന പദ്ധതി പ്രകാരം 638 ഗുണഭോക്താക്കൾ വീട് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ജില്ലയിൽ ഏറ്റവുമധികം ഗുണഭോക്താക്കളുള്ളത് പനത്തടി പഞ്ചായത്തിലാണ്. 2 വിഇഒമാർ നിലവിലുള്ള പഞ്ചായത്തിൽ ഒരാൾ കഴിഞ്ഞദിവസം സ്ഥലം മാറിപ്പോയി. മറ്റൊരാൾ പരിശീലനത്തിനായി പോയി.
നിലവിൽ കള്ളാർ സർക്കിൾ വിഇഒയ്ക്കാണ് ചാർജ്. പനത്തടി പഞ്ചായത്തിൽ അടിയന്തരമായി വിഇഒമാരെ നിയമിക്കണമെന്നും ഇവരുടെ സമരം സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണമെന്നും ഗുണഭോക്താക്കളുടെ മുടങ്ങിക്കിടക്കുന്ന ഗഡുക്കൾ അടിയന്തരമായി വിതരണം ചെയ്യണമെന്നും പഞ്ചായത്തംഗങ്ങളായ കെ.ജെ.ജയിംസ്, എൻ.വിൻസന്റ്, രാധാ സുകുമാരൻ എന്നിവർ ആവശ്യപ്പെട്ടു.