‘മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും ക്ഷേത്ര കമ്മിറ്റിയും ധനസഹായം നൽകണം’
നീലേശ്വരം ∙അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോട് അനുബന്ധിച്ച് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ചികിത്സയിൽ കഴിയുന്നവർക്കും സർക്കാരിന്റെ സാമ്പത്തിക സഹായത്തിന് പുറമേ ക്ഷേത്ര കമ്മിറ്റിയും ധനസഹായം നൽകണമെന്ന് തീയ മഹാ സഭ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ക്ഷേത്ര

നീലേശ്വരം ∙അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോട് അനുബന്ധിച്ച് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ചികിത്സയിൽ കഴിയുന്നവർക്കും സർക്കാരിന്റെ സാമ്പത്തിക സഹായത്തിന് പുറമേ ക്ഷേത്ര കമ്മിറ്റിയും ധനസഹായം നൽകണമെന്ന് തീയ മഹാ സഭ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മിറ്റിയുടെ അശ്രദ്ധയും അലംഭാവവുമാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമെന്ന് സംസ്ഥാന പ്രസിഡന്റ് ഗണേശൻ അരമങ്ങാനം ആരോപിച്ചു.
പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ആളുകളുടെ അവസ്ഥ ദയനീയമാണ്. അവരുടെ തുടർ ജീവിതത്തിനുള്ള സാമ്പത്തിക സഹായവും ചികിത്സ ചെലവും പുനരധിവാസവും ക്ഷേത്ര കമ്മിറ്റി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകട സ്ഥലവും മരണപ്പെട്ട ഷിബിൻ രാജ്, സന്ദീപ്, രതീഷ്, ബിജു എന്നിവരുടെ വീടുകളും ഗണേശ് അരമങ്ങാനത്തിന്റെ നേതൃത്വത്തിൽ തീയ മഹാസഭാ നേതാക്കൾ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് പി.സി വിശ്വംഭര പണിക്കർ, സംസ്ഥാന സെക്രട്ടറി സുനിൽകുമാർ , ജില്ലാ ജനറൽ സെക്രട്ടറി കെ.വി പ്രസാദ് , ടി.വി രാഘവൻ, ജില്ല വൈ.പ്രസിഡന്റ് കെ.വി രാജൻ, ജില്ലാ സെക്രട്ടറി ഹരിഹരൻ പിലിക്കോട്, മഹിളാ തീയ മഹാസഭ ജില്ലാ വൈ പ്രസിഡന്റ് ടി.വി ഷീബ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.