കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോയുമായി കർണാടക; ഒരുങ്ങുന്നത് 30 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി
മംഗളൂരു ∙കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ ആരംഭിക്കാൻ പദ്ധതിയിടുന്നതായി കർണാടക മാരിടൈം ബോർഡ്. ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നേത്രാവതി, ഫാൽഗുനി നദികളെ ബന്ധിപ്പിച്ച് ബജാൽ മുതൽ മറവൂർ വരെ വാട്ടർ മെട്രോ സ്ഥാപിക്കാനാണ് പദ്ധതി

മംഗളൂരു ∙ കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ ആരംഭിക്കാൻ പദ്ധതിയിടുന്നതായി കർണാടക മാരിടൈം ബോർഡ്. ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നേത്രാവതി, ഫാൽഗുനി നദികളെ ബന്ധിപ്പിച്ച് ബജാൽ മുതൽ മറവൂർ വരെ വാട്ടർ മെട്രോ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 17 വാട്ടർ മെട്രോ സ്‌റ്റേഷനുകൾ ഉൾപ്പെടുന്ന 30 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്.
ബജാൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗരു, ബോളാർ, ഉള്ളാൾ, ഹോയ്‌ഗെ ബസാർ, ബെംഗരെ, ഓൾഡ് പോർട്ട്, ബൊളൂർ, ബൊക്കപട്ടണ, തണ്ണീർഭവി, എൻഎംപിടി, ബംഗരെകുളൂർ, കുളൂർ പാലം, ബൈക്കംപാടി, കുഞ്ചത്ത്‌ബൈൽ, മറവൂർ പാലം എന്നിവയാണ് വാട്ടർ മെട്രോയുടെ സ്റ്റേഷനുകളായി പരിഗണിക്കുക എന്നാണ് വിവരം. സ്റ്റേഷനുകളുടെ ആവശ്യം, നെറ്റ്‌വർക്ക് സാധ്യതകൾ മുതലായവ വിലയിരുത്തുന്നതിന് പഠനം നടത്തും.