കേളോത്ത് അടിപ്പാത കഞ്ഞിവച്ച് ജനകീയ സമരം
പെരിയ ∙ ദേശീയപാതയിൽ കേളോത്ത് അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കേളോത്ത് യുവശക്തി ക്ലബും ജനകീയ സമരസമിതിയും പാതയോരത്ത് കഞ്ഞിവച്ച് പ്രതിഷേധ സമരം നടത്തി. അമ്മമാരുൾപ്പെടെ നൂറുകണക്കിനാളുകൾ സമരത്തിൽ അണിചേർന്നു.കേളോത്ത് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നവരുടെയെല്ലാം കൃഷി ചെയ്യുന്ന വയലുകൾ റോഡിന്

പെരിയ ∙ ദേശീയപാതയിൽ കേളോത്ത് അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കേളോത്ത് യുവശക്തി ക്ലബും ജനകീയ സമരസമിതിയും പാതയോരത്ത് കഞ്ഞിവച്ച് പ്രതിഷേധ സമരം നടത്തി. അമ്മമാരുൾപ്പെടെ നൂറുകണക്കിനാളുകൾ സമരത്തിൽ അണിചേർന്നു. കേളോത്ത് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നവരുടെയെല്ലാം കൃഷി ചെയ്യുന്ന വയലുകൾ റോഡിന് കിഴക്ക് ഭാഗത്താണ്. ഇവിടേക്ക് കാർഷികോപകരണങ്ങൾ കൊണ്ടുപോകുന്നതിനും, കിഴക്ക് ഭാഗത്തെ അങ്കണവാടിയിലേക്കും ചാലിങ്കാൽ ഗവ. എൽപി സ്കൂൾ, വേലാശ്വരം ഗവ. യുപി സ്കൂൾ, കേളോത്ത് മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലേക്കുമുള്ള യാത്രയ്ക്കും ഇവിടെ അടിപ്പാത അനിവാര്യമാണെന്ന് നാട്ടുകാർ പറഞ്ഞു. പാത നിർമാണമാരംഭിക്കുന്നതിനു മുൻപ് ഇവിടെ ചെറിയ അടിപ്പാത നിർമിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇപ്പോൾ പിൻമാറിയെന്നാണ് പരാതി.
ഇപ്പോൾ നാട്ടുകാർക്ക് പാത മുറിച്ചു കടക്കണമെങ്കിൽ രണ്ടുകിലോമീറ്റർ അകലെ പുല്ലൂരിലും കേരള കേന്ദ്ര സർവകലാശാലയുടെ മുൻപിലുമുള്ള അടിപ്പാത മാത്രമാണ് ആശ്രയം. കേളോത്ത് ഉയരംകുറഞ്ഞ ട്രാക്ടർ വേ എങ്കിലും അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ സമരം ഉദ്ഘാടനം ചെയ്തു. യുവശക്തി ക്ലബ് പ്രസിഡന്റ് പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടിവി കരിയൻ, പി.പ്രീതി, കോൺഗ്രസ് ഉദുമ മണ്ഡലം സെക്രട്ടറി ഭാസ്കരൻ ചാലിങ്കാൽ, സിപിഎം ചാലിങ്കാൽ ലോക്കൽ സെക്രട്ടറി ഷാജി എടമുണ്ട, ടി.പി.ബാബു, സുരേഷ് കാവുങ്കാൽ, വി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.