കാണാമറയത്ത് 2 വർഷം; അധ്യാപകന്റെ തിരോധാനത്തിന് പിന്നിൽ ദുരൂഹത
തൃക്കരിപ്പൂർ ∙ ദുരൂഹ സാഹചര്യത്തിൽ കാണാതായ പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകൻ സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട്ടെ എം.ബാബു (43) വിനെക്കുറിച്ച് 2 വർഷം കഴിഞ്ഞിട്ടും വിവരമില്ല. കാണാതായ ബാബുവിനെ സർവീസിൽ നിന്നു നീക്കം ചെയ്തു കൊണ്ട് കഴിഞ്ഞദിവസം ഉത്തരവിറങ്ങി.ജോലിക്ക് അകാരണമായി

തൃക്കരിപ്പൂർ ∙ ദുരൂഹ സാഹചര്യത്തിൽ കാണാതായ പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകൻ സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട്ടെ എം.ബാബു (43) വിനെക്കുറിച്ച് 2 വർഷം കഴിഞ്ഞിട്ടും വിവരമില്ല. കാണാതായ ബാബുവിനെ സർവീസിൽ നിന്നു നീക്കം ചെയ്തു കൊണ്ട് കഴിഞ്ഞദിവസം ഉത്തരവിറങ്ങി.ജോലിക്ക് അകാരണമായി ഹാജരാകാത്തതിനാൽ നീക്കം ചെയ്യുന്നുവെന്നാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടരുടെ അറിയിപ്പിൽ വിശദീകരിച്ചത്. 2022 ഡിസംബർ 11 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർവീസിൽ നിന്നു നീക്കിയത്. അവധിദിനത്തിൽ പരീക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് സ്കൂളിൽ എത്തിയ ബാബുവിനെ ഇവിടെ നിന്നാണ് കാണാതാകുന്നത്. വിദ്യാലയത്തിലെ ഒരു കുട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തുവെന്ന വിവരം ഫോണിലൂടെ ബാബുവിനു ലഭിച്ചുവെന്നു പറയുന്നുണ്ട്. വിവരം ലഭിച്ച ഉടനെ സ്കൂളിനരികിൽ കടൽത്തീരത്തേക്ക് ബാബു നടന്നു പോകുന്നതായി കണ്ടവരുണ്ട്. അതിനുശേഷമാരും കണ്ടിട്ടുമില്ല.
ബാബുവിനെ കാണാതായത് സംബന്ധിച്ച് വീട്ടുകാരും സ്കൂൾ അധികൃതരും ചന്തേര പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് വിവിധ ദിക്കുകളിൽ അന്വേഷണം നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല. പരാതി ശക്തമായതിനെ തുടർന്നു സ്പെഷ്യൽ ടീമും അന്വേഷണത്തിനിറങ്ങി. കേരളത്തിനു അകത്തും പുറത്തും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ദുരൂഹമായ തിരോധാനവും അന്വേഷണം എങ്ങുമെത്താത്തതും പ്രതിഷേധമുണ്ടാക്കി. നാട്ടുകാരുടെ ആക്‌ഷൻ കമ്മിറ്റിയും അധ്യാപകരും കുട്ടികളും വിവിധ സംഘടനകളും അന്വേഷണം വിപുലപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തു വന്നു.
സമര മുന്നറിയിപ്പുമായി തീയ്യ മഹാസഭയും രംഗത്തിറങ്ങി. പക്ഷേ, മാസങ്ങൾ കഴിഞ്ഞതോടെ പൊലീസ് അന്വേഷണം നിലച്ചു. പ്രതിഷേധവുമായി രംഗത്തു വന്നവരുടെ ഒച്ചയും ഇല്ലാതായി. നാട്ടുകാർക്കും കുട്ടികൾക്കും ഇഷ്ടമായിരുന്ന, മികച്ച അധ്യാപകനായിരുന്ന ബാബുവിന്റെ ദുരൂഹമായ തിരോധാനത്തിനു പിന്നിൽ എന്താണെന്നു കണ്ടെത്തിയതുമില്ല.ബാബുവിന്റെ തിരോധാനത്തോടെ കണ്ണീരിലാണ്ട കുടുംബം കഷ്ടപ്പാടിലുമായി. ബാബുവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ താങ്ങ്. കാണാതായ ബാബുവിനെ അകാരണമായി ജോലിക്ക് ഹാജരായില്ലെന്ന കാരണത്തിൽ സർവീസിൽ നിന്നു നീക്കിയത് ആനുകൂല്യം ലഭിക്കുന്നതിനു തടസ്സമാണ്. ബാബുവിനെ കാണാതായ പ്രത്യേക സാഹചര്യവും കുടുംബം നേരിടുന്ന പ്രയാസവും കണക്കിലെടുത്ത് ഇക്കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാക്കിയെടുക്കുന്നതിന് ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിലെ വെഹിക്കിൾ ഷെഡിൽ ബാബുവിനെ കാത്ത് സ്കൂട്ടറുണ്ട് ഇപ്പോഴും. ഇത് ഇവിടെ നിന്നും നീക്കാതെ അതേപടി കിടപ്പുണ്ട്. വീട്ടുകാരോ അന്വേഷണ ഉദ്യോഗസ്ഥരോ സ്കൂട്ടർ കൊണ്ടു പോകുകയോ ഏറ്റെടുക്കുകയോ ചെയ്തില്ല. ഉടമസ്ഥനെ കാത്തിരിക്കയാണ് ഈ വാഹനം. ബാബുവിനെ കാണാതായ അന്നു ഓഫായ 2 ഫോണുകളും പിന്നെ വിളി കേട്ടിട്ടുമില്ല.