കെട്ടിടത്തിന് മുകളിലെ തേനീച്ചക്കൂടുകൾ ഭീഷണിയാകുന്നു
വെള്ളരിക്കുണ്ട് ∙ടൗണിലെ ബഹുനില കെട്ടിടത്തിന് മുകളിലുള്ള തേനീച്ചക്കൂടുകൾ വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു. വെള്ളരിക്കുണ്ട് ടൗണിന്റെ ഹൃദയ ഭാഗത്തുള്ള കെട്ടിടത്തിന്റെ നാലാം നിലയിലെ സൺ ഷേഡിലാണ് നാലോളം തേനീച്ചക്കൂടുകൾ മൂന്നടിയോളം നീളത്തിൽ തൂങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റ് വീശിയാൽ കൂട്

വെള്ളരിക്കുണ്ട് ∙ടൗണിലെ ബഹുനില കെട്ടിടത്തിന് മുകളിലുള്ള തേനീച്ചക്കൂടുകൾ വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു. വെള്ളരിക്കുണ്ട് ടൗണിന്റെ ഹൃദയ ഭാഗത്തുള്ള കെട്ടിടത്തിന്റെ നാലാം നിലയിലെ സൺ ഷേഡിലാണ് നാലോളം തേനീച്ചക്കൂടുകൾ മൂന്നടിയോളം നീളത്തിൽ തൂങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റ് വീശിയാൽ കൂട് പൊട്ടിവീഴാനും സാധ്യതയുണ്ട്. കൊന്നക്കാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായതിനാൽ വിദ്യാർഥികളും പൊതുജനങ്ങളും ഏറെഭീതിയോടെയാണ് ഇതിലെ സഞ്ചരിക്കുന്നത്. പരുന്തുകൾ കൂട് കൊത്തിയിളക്കുന്നതും പതിവായി.രണ്ടു വർഷം മുൻപ് ഇതേ സ്ഥലത്തുണ്ടായിരുന്ന തേനീച്ച കൂടുകൾ അഗ്നിരക്ഷാ സേനയാണ് കരിച്ചുകളഞ്ഞത്. വൻ അപകടസാധ്യതയുള്ള തേനീച്ചക്കൂടുകൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു