ഡിവൈഎഫ്ഐ മുൻ നേതാവ് ഉൾപ്പെട്ട ജോലിത്തട്ടിപ്പ്: പരാതിക്കാരിയുടെ അമ്മ ജീവനൊടുക്കിയ നിലയിൽ
ബദിയടുക്ക ∙ ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത റൈ ജോലി വാഗ്ദാനം ചെയ്ത് 12.71 ലക്ഷം തട്ടിയതായി ആരോപിച്ച് പരാതി നൽകിയ യുവതിയുടെ അമ്മയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പഞ്ചായത്ത് മുൻ അംഗം ബൈക്കുഞ്ചയിലെ സരോജിനി (50) ആണ് മരിച്ചത്. പണം നഷ്ടമായതിന്റെ മനോവിഷമത്തിലാണു മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു. പൊലീസ്

ബദിയടുക്ക ∙ ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത റൈ ജോലി വാഗ്ദാനം ചെയ്ത് 12.71 ലക്ഷം തട്ടിയതായി ആരോപിച്ച് പരാതി നൽകിയ യുവതിയുടെ അമ്മയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പഞ്ചായത്ത് മുൻ അംഗം ബൈക്കുഞ്ചയിലെ സരോജിനി (50) ആണ് മരിച്ചത്. പണം നഷ്ടമായതിന്റെ മനോവിഷമത്തിലാണു മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു. പൊലീസ് കേസെടുത്തു.
കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽനിന്നു പണം തട്ടിയതായി പരാതിയുയർന്നതോടെ സച്ചിത റൈയെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. സച്ചിത റൈ പണം തട്ടിയെടുത്തെന്നാരോപിച്ച് സരോജിനിയുടെ മകൾ അമൃതയാണു പൊലീസിനു പരാതി നൽകിയിരുന്നത്. സരോജിനിയുടെ സംസ്കാരം ഇന്ന്. ഭർത്താവ് അരവിന്ദാക്ഷൻ. മറ്റു മക്കൾ: അനിത, അനീഷ.