വെടിക്കെട്ടപകടം: പി.സി. പത്മനാഭന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
നീലേശ്വരം∙ അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയവേ മരിച്ച തേൽവയലിലെ പി.സി. പത്മനാഭന് യാത്രാമൊഴി.ഇന്നലെ ഉച്ചയോടെ വീട്ടിലേക്ക് എത്തിച്ച ഭൗതികശരീരം കാണാൻ സമൂഹത്തിന്റെ നാനതുറകളിൽ നിന്ന് നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തി. ജില്ലാ

നീലേശ്വരം∙ അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയവേ മരിച്ച തേൽവയലിലെ പി.സി. പത്മനാഭന് യാത്രാമൊഴി.ഇന്നലെ ഉച്ചയോടെ വീട്ടിലേക്ക് എത്തിച്ച ഭൗതികശരീരം കാണാൻ സമൂഹത്തിന്റെ നാനതുറകളിൽ നിന്ന് നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തി. ജില്ലാ സഹകരണ ബാങ്കിന്റെ റിട്ട.സീനിയർ മാനേജരായിരുന്ന പത്മനാഭൻ പടന്നക്കാട് ബേക്കൽ ക്ലബ് അംഗമായിരുന്നു. സാമുഹ്യരംഗത്ത് സജീവ ഇടപെടൽ നടത്തിയ വ്യക്തിത്വമായിരുന്നു.
എംഎൽഎമാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശഖരൻ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ, നീലേശ്വരം നഗരസഭ ചെയർമാൻ ടി.വി ശാന്ത, വൈ.ചെയർമാൻ മുഹമദ് റാഫി, കൗൺസിലർമാരായ ഇ.ഷജീർ, കെ.പി രവീന്ദ്രൻ, വി.ഗൗരി, സിപിഎം ഏരിയ സെക്രട്ടറി എം.രാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണി കൃഷ്ണൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
‘വെടിക്കെട്ട് ദുരന്തത്തിന്റെ ഇരകൾക്ക് സാമ്പത്തികസഹായം ഉടൻ വിതരണം ചെയ്യണം’
തൃക്കരിപ്പൂർ ∙ നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കാലതാമസം കൂടാതെ വിതരണം ചെയ്യാൻ സത്വര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എം.ബി.യൂസഫ് ഹാജി, മുൻ മന്ത്രി എം.ടി.പത്മ എന്നിവരുടെ നിര്യാണത്തിലും അനുശോചിച്ചു. മംഗളൂരു വിമാന അപകടം സംഭവിച്ചിട്ട് 9 വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തിനായി ബന്ധുക്കൾ ഇപ്പോഴും കോടതി കയറിയിറങ്ങുന്നത് അത്യന്തം ഖേദകരമാണന്നും ഈ വിഷയത്തിൽ പാർലമെന്റ് അംഗങ്ങൾ യോജിച്ച നീക്കം നടത്തണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.പി.ഹമീദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എ.ജി.സി. ബഷീർ, ടി.സി.എ.റഹ്മാൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, അശ്റഫ് പള്ളിക്കണ്ടം, എം.ടി.ജബ്ബാർ, എ.സി.അത്താവുള്ള, പി.കെ.ലത്തീഫ്, ലത്തീഫ് നീലഗിരി, എൻ.കെപി.മുഹമ്മദ് കുഞ്ഞി, റഫീഖ് കോട്ടപ്പുറം, എ.മുസ്തഫ ഹാജി, പി.വി.മുഹമ്മദ് അസ്‌ലം, പി.കെ.സി.കുഞ്ഞബ്ദുല്ല, ജാതിയിൽ അസിനാർ, എച്ച്.എം.കുഞ്ഞബ്ദുല്ല, മുഹമ്മദ് കൂളിയാട്, നിസാം പട്ടേൽ എന്നിവർ പ്രസംഗിച്ചു.