അധ്യാപക ഒഴിവ് കാസർകോട് ∙ വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവ്. അഭിമുഖം 27ന് 10.30നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. 04994–256162. അഡൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി (കന്നഡ), യുപിഎസ്ടി (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്‌കൂളിൽ. 8547185292. പരവനടുക്കം ∙

അധ്യാപക ഒഴിവ് കാസർകോട് ∙ വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവ്. അഭിമുഖം 27ന് 10.30നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. 04994–256162. അഡൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി (കന്നഡ), യുപിഎസ്ടി (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്‌കൂളിൽ. 8547185292. പരവനടുക്കം ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് കാസർകോട് ∙ വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവ്. അഭിമുഖം 27ന് 10.30നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. 04994–256162. അഡൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി (കന്നഡ), യുപിഎസ്ടി (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്‌കൂളിൽ. 8547185292. പരവനടുക്കം ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
കാസർകോട് ∙ വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവ്. അഭിമുഖം 27ന് 10.30നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. 04994–256162.
അഡൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി (കന്നഡ), യുപിഎസ്ടി (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്‌കൂളിൽ. 8547185292.
പരവനടുക്കം ∙ ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്എസ്ടി സംസ്‌കൃതം ഫുൾടൈം അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11നു സ്കൂളിൽ. 9495795061. 
പെർഡാല ∙ ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ് (കന്നഡ), ഗണിതം (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം 19ന് 10.30നു സ്കൂളിൽ. 9048405684.
ബദിയടുക്ക ∙ ജിഎച്ച്എസ്എസ് പെരഡാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ് (കന്നഡ), മാത്‌സ് (മലയാളം) തസ്തികകളിലേക്ക് ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 19ന് 10.30ന്  നടക്കും.

മാധ്യമ  ശിൽപശാല 
കാസർകോട് ∙ പട്ടികവർഗ വികസന വകുപ്പും ജില്ലാ ഇൻഫർമേഷൻ ഓഫിസും ചേർന്ന് ഡിസംബറിൽ ജില്ലയിലെ പട്ടികവർഗ വിഭാഗക്കാർക്ക് മാധ്യമ ശിൽപശാല നടത്തുന്നു. താൽപര്യമുള്ളവർ dioksgd@gmdil.com എന്ന ഇ – മെയിൽ വിലാസത്തിൽ റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫിസുമായി ബന്ധപ്പെടാം. 

ADVERTISEMENT

റീൽസ് മത്സരം
കാസർകോട് ∙ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി റീൽസ് മത്സരം നടത്തുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക, മാനസിക, ശാരീരിക, വൈകാരിക അതിക്രമങ്ങൾ എങ്ങനെ തടയാം, കുട്ടികളുടെ വീക്ഷണം എന്ന വിഷയത്തിലാണ് മത്സരം.  dcpuksd5@gmail.com എന്ന ഇ - മെയിൽ വിലാസത്തിൽ റീൽസ് അയയ്ക്കാം. അവസാന തീയതി ഇന്ന്. 04994–256990.

സ്‌കിറ്റ് മത്സരം
കാസർകോട് ∙ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു സംരക്ഷണ വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്ക് സ്‌കിറ്റ് മത്സരം നടത്തുന്നു. 23ന് 10നു കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിലാണ് മത്സരം. വിഷയം: പ്രകൃതി ദുരന്തങ്ങളും കുട്ടികളും.  വിദ്യാർഥികൾ 20ന് അകം dcpuksd5@gmail.com എന്ന ഇ – മെയിലിൽ റജിസ്റ്റർ ചെയ്യണം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 10 ടീമുകൾക്കാണ് അവസരം. 04994–256990.

ADVERTISEMENT

വിജയാമൃതം പദ്ധതി
കാസർകോട് ∙ ശാരീരികവും മാനസികവുമായ പരിമിതികളോടു പൊരുതി ഉന്നത വിദ്യാഭ്യാസം നേടിയ ഭിന്നശേഷിക്കാർക്ക് കാഷ് അവാർഡ് നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20ന് അകം സുനീതി പോർട്ടൽ മുഖേന (www.suneethi.com) അപേക്ഷ സമർപ്പിക്കണം. 04994–255074. 

ഫീൽഡ് വർക്കർ,സൈക്കോളജിസ്റ്റ് 
വെള്ളരിക്കുണ്ട് ∙ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ് (പാർടൈം) എന്നീ തസ്തികളിലേക്കുള്ള കൂടികാഴ്ച 27ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ഫീൽഡ്‌ വർക്കർക്ക് എംഎസ്ഡബ്ലയുവിൽ പിജിയും (സൈക്കോളജി, സോഷ്യോളജി) സൈക്കോളജിസ്റ്റിന് എംഎസ് സി, എംഎ സൈക്കോളജിയും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 94478435, 6235280342.

ADVERTISEMENT

ഡയാലിസിസ് ടെക്നിഷ്യൻ 
കാസർകോട് ∙ ജനറൽ ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നിഷ്യനെ നിയമിക്കുന്നു. അഭിമുഖം 26ന് 10.30നു സൂപ്രണ്ടിന്റെ ചേംബറിൽ. 04994–230080.

ഹോസ്റ്റൽ മേട്രൻ
മധൂർ ∙ സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ മേട്രനെ നിയമിക്കുന്നു. സർവീസിൽ നിന്നു വിരമിച്ചവർക്ക് മുൻഗണന. പ്രായപരിധി 45-60. 23ന് 4 വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖം 26ന് 10.30നു ചെങ്കളയിലെ ഹൗസിങ് ബോർഡ് കാസർകോട് ഡിവിഷൻ ഓഫിസിൽ. 04994-284788.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ
മംഗൽപാടി ∙ പഞ്ചായത്തിൽ ക്ലാർക്ക്, സ്വീപ്പർ, ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ് 2) ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മംഗൽപാടി നിവാസിക്കും പിഎസ്‌സി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും മുൻഗണന. 04998–240221.

നഴ്‌സിങ് ഓഫിസർ
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ നഴ്‌സിങ് ഓഫിസറെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു സയൻസ്, ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മി‍ഡ്‌വൈഫറി കോഴ്‌സ്. കാത് ലാബ്, ഐസിയു, ഡയാലിസിസ്, ഓങ്കോളജി വിഭാഗങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന. പ്രായപരിധി 18–45. അഭിമുഖം 22ന് 11നു ആശുപത്രി സൂപ്രണ്ട് കാര്യാലയത്തിൽ. 0467-2217018.

അസിസ്റ്റന്റ് പ്രഫസർ
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. മാസ്റ്റേഴ്സ് ഡിഗ്രി യോഗ്യതയുള്ള സിഎസ്ഇ, ടി.ടി, ഇ.സി.ഇ, ഇ.ഇ.ഇ കഴിഞ്ഞവർക്ക് പങ്കെടുക്കാം. അഭിമുഖം 26ന് 11നു കോളജിൽ. മുൻപരിചയം അഭികാമ്യം. 9495646060.

കായികാധ്യാപകർ
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്കൂളുകളിൽ  കായികാധ്യാപകരെ നിയമിക്കുന്ന പദ്ധതിയുടെ ഭാഗമായി ജിവിഎച്ച്എസ്എസ് ഹേരൂർ മീപ്പിരി സ്കൂളിൽ കായികാധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: സിപിഇഎഡ്, എംപിഇഎഡ്, ബിപിഇഎഡ്. അഭിമുഖം നാളെ  10.30നു സ്കൂളിൽ. മാസ വേതനം 15000 രൂപ.