നാട്ടുകാർക്ക് തലവേദനയായി വിദ്യാർഥികളുടെ തമ്മിൽത്തല്ല്; ഇടപെടാൻ പൊലീസിനും പരിമിതി
കുമ്പള∙വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള സംഘർഷം കുമ്പളയിൽ പൊലീസിനും വ്യാപാരികൾ അടക്കമുള്ളവർക്കും തലവേദനയാകുന്നു.അധ്യയന വർഷാരംഭത്തിൽ റാഗിങിൽ ഏർപ്പെട്ടിരുന്ന വിദ്യാർഥികൾ ഇപ്പോൾ സ്കൂളിന് പുറത്ത് സംഘടിക്കുന്ന കാഴ്ചയാണുള്ളത്.സംഭവങ്ങൾ സ്കൂൾ കോംപൗണ്ടിനു പുറത്ത് ആയതിനാൽ ഇത്തരം വിഷയങ്ങളിൽ സ്കൂൾ അധികൃതർ

കുമ്പള∙ വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള സംഘർഷം കുമ്പളയിൽ പൊലീസിനും വ്യാപാരികൾ അടക്കമുള്ളവർക്കും തലവേദനയാകുന്നു. അധ്യയന വർഷാരംഭത്തിൽ റാഗിങിൽ ഏർപ്പെട്ടിരുന്ന വിദ്യാർഥികൾ ഇപ്പോൾ സ്കൂളിന് പുറത്ത് സംഘടിക്കുന്ന കാഴ്ചയാണുള്ളത്. സംഭവങ്ങൾ സ്കൂൾ കോംപൗണ്ടിനു പുറത്ത് ആയതിനാൽ ഇത്തരം വിഷയങ്ങളിൽ സ്കൂൾ അധികൃതർ കൈമലർത്തുകയാണെന്നു രക്ഷിതാക്കൾ പറയുന്നു.
തുടരെയുണ്ടാകുന്ന സംഘർഷാവസ്ഥ നാട്ടുകാരും വ്യാപാരികളും പിടിഎ ഭാരവാഹികളെയും സ്കൂൾ അധികൃതരെയും വിളിച്ച് അറിയിക്കാറുണ്ട്. പൊലീസിനു ഇക്കാര്യത്തിൽ ഇടപെടാൻ പരിമിതികളുണ്ട്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് ഇത്തരത്തിൽ സംഘർഷത്തിൽ ഏർപ്പെടുന്നത്. ഇത്തരത്തിൽ കുഴപ്പമുണ്ടാക്കുന്നവർക്കെതിരെ ‘ജുവനൈൽ 'നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
കഴിഞ്ഞ ദിവസം നിസാര പ്രശ്നങ്ങളെ ചൊല്ലിയാണ് കുമ്പള ടൗണിൽ 2 സ്കൂളുകളിലെ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതുമൂലം ടൗണിൽ അരമണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ടൗണിലെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ഇടപെട്ടിട്ടും പിരിഞ്ഞു പോകാൻ വിദ്യാർഥികളോടു ആവശ്യപ്പെട്ടുവെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് എത്തി വിരട്ടിയോടിച്ചു. സമാനമായ സംഭവം നേരത്തെ ഉപ്പള, മൊഗ്രാൽ, വിദ്യാനഗർ എന്നിവിടങ്ങളിലുണ്ടായിരുന്നു.