കാസർകോട് ജില്ലയിൽ ഇന്ന് (21-11-2024); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ് കുഞ്ചത്തൂർ ∙ ജിവിഎച്ച്എസ്എസ് ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (കന്നഡ മീഡിയം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂൾ ഓഫിസിൽ. 04998–278985. തളങ്കര ∙ ജിഎംവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി ജൂനിയർ) ഒഴിവ്. അഭിമുഖം ഇന്ന് സ്കൂൾ ഓഫിസിൽ. അറിയിപ്പ് കാസർകോട് ∙

അധ്യാപക ഒഴിവ്
കുഞ്ചത്തൂർ ∙ ജിവിഎച്ച്എസ്എസ് ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (കന്നഡ മീഡിയം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂൾ ഓഫിസിൽ. 04998–278985.
തളങ്കര ∙ ജിഎംവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി ജൂനിയർ) ഒഴിവ്. അഭിമുഖം ഇന്ന് സ്കൂൾ ഓഫിസിൽ.
അറിയിപ്പ്
കാസർകോട് ∙ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ രണ്ടിലധികം തവണകൾ അംശാദായ കുടിശികയായി അംഗത്വം നഷ്ടപ്പെട്ടവർക്ക് പുനഃസ്ഥാപിച്ച് നൽകാൻ സർക്കാർ ഉത്തരവായി. തൊഴിലാളികൾ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ ഓഫിസിൽ (കാഞ്ഞങ്ങാട്) നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0467–2206737.
ഒഴിവ്
കാസർകോട് ∙ ബിആർസിയിൽ കന്നഡ സിആർസി കോഓർഡിനേറ്ററുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: കന്നഡ മാധ്യമത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിഎഡ്. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അഭിമുഖം 25ന് 10നു ബിആർസിയിൽ. 04994–240390.
അപേക്ഷ ക്ഷണിച്ചു
ചെറുവത്തൂർ ∙ ജില്ലാ പഞ്ചായത്ത് 2024–25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ലൈവ് ഫിഷ് മാർക്കറ്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. 5 ലക്ഷം രൂപയാണ് പദ്ധതിയുടെ യൂണിറ്റിനുള്ള തുക.ലൈവ് ഫിഷ് മാർക്കറ്റ് സ്ഥാപിക്കുന്നതിനു വേണ്ടി ഗുണഭോക്താവ് സ്വന്തം നിലയിൽ മുതൽ മുടക്കി പദ്ധതി മാനദണ്ഡപ്രകാരം ഷെഡ് നിർമിച്ച് ഇതിനു വേണ്ട സൗകര്യം ഒരുക്കണം. ജനറൽ വിഭാഗത്തിന് യൂണിറ്റ് തുകയുടെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25ന് വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസുമായി ബന്ധപ്പെടുക. 0467 2202537.