പുലിപ്പേടി ഒഴിയാതെ പിലിക്കോട്; രാത്രിയിൽ പുറത്തിറങ്ങാതെ പ്രദേശവാസികൾ
ചെറുവത്തൂർ ∙ പുലിപ്പേടി ഒഴിയാതെ പിലിക്കോട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ ജനങ്ങൾ. രാത്രിയാകുന്നതിനു മുൻപ് തന്നെ എല്ലാവരും വീട്ടിലെത്തുന്നു.രാത്രിയിൽ വീടിനു പുറത്തിറങ്ങാനും ഇവർ ഭയക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ പുലിയെ കണ്ടുവെന്ന് പറഞ്ഞ മാങ്കടവത്ത്

ചെറുവത്തൂർ ∙ പുലിപ്പേടി ഒഴിയാതെ പിലിക്കോട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ ജനങ്ങൾ. രാത്രിയാകുന്നതിനു മുൻപ് തന്നെ എല്ലാവരും വീട്ടിലെത്തുന്നു.രാത്രിയിൽ വീടിനു പുറത്തിറങ്ങാനും ഇവർ ഭയക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ പുലിയെ കണ്ടുവെന്ന് പറഞ്ഞ മാങ്കടവത്ത് കൊവ്വലിലും സമീപത്തും വനം വകുപ്പ് അധികൃതർ സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ കുറുക്കൻ, കുറുനരി എന്നിവയുടെ ചിത്രങ്ങൾ മാത്രമാണ് പതിഞ്ഞത്. നാട്ടുകാർ പറഞ്ഞതനുസരിച്ച് ഇന്നലെ ഇവിടെ കണ്ടെത്തിയ കാൽപാടുകൾ പരിശോധിച്ചപ്പോൾ അത് പട്ടിയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്നും പ്രദേശത്ത് നിരീക്ഷണം തുടരാനാണ് വനം വകുപ്പ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെയും ഇവിടെ വനംവകുപ്പ് നൈറ്റ് പട്രോളിങ് നടത്തി. പുലിയെ കുറിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
മുളിയാർ പഞ്ചായത്തിൽ പുലി ആക്രമണം തുടരുന്നു
ബോവിക്കാനം ∙ പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച മുളിയാർ പഞ്ചായത്തിൽ പുലിയുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രി 7 മണിയോടെ കാനത്തൂർ തൈരയിലെ വി.രവീന്ദ്രന്റെ വളർത്തുനായയെ പുലി പിടിച്ചു.വീടിന്റെ അടുത്തുള്ള റോഡിൽ നിന്നാണു നായയെ പുലി പിടിച്ചത്. കരച്ചിൽ കേട്ടു വീട്ടുകാർ എത്തുമ്പോഴേക്കും നായയെയും കടിച്ച് പുലി കാട്ടിലേക്ക് ഓടിയിരുന്നു. 2 ദിവസം മുൻപു മഞ്ചക്കല്ലിൽ മേയാൻ കെട്ടിയ പശുക്കിടാവിനെ പട്ടാപ്പകൽ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.തെരുവുനായകൾ ആക്രമിച്ചതാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നു ഉടമയായ പ്രസാദ് ഭട്ട് ജഡം മറവുചെയ്തു.
എന്നാൽ പുലിയുടെ ആക്രമണമാണെന്നു നാട്ടുകാർ സംശയിക്കുന്നു. തെരുവുനായ ശല്യം രൂക്ഷമായ സമയങ്ങളിൽ പോലും പശുക്കിടാവിനെ ഈ സ്ഥലങ്ങളിൽ നായ ആക്രമിച്ചിട്ടില്ല. നേരത്തെ ഒന്നിലേറെ തവണ പുലിയെ കണ്ടെത്തിയിട്ടുള്ള സ്ഥലം കൂടിയാണിത്.അതുകൊണ്ടാണ് പുലിയുടെ ആക്രമണമാകാം എന്ന സംശയം ഉയരുന്നത്. പഞ്ചായത്തിൽ 4 പുലികൾ ഉണ്ടെന്ന് വനംവകുപ്പ് ഉറപ്പിക്കുമ്പോഴും അവയെ പിടികൂടാൻ ശ്രമം ഉണ്ടാകുന്നില്ല.കുണിയേരി മിന്നംകുളത്ത് ഒന്നര മാസം മുൻപു കൂട് സ്ഥാപിച്ചെങ്കിലും അതിലെ ഇരയെ മാറ്റിയിരുന്നു.